ആലപ്പുഴ: ചികിത്സയ്ക്കെന്ന പേരില്‍ യുവതിയെ ബലാത്സംഗം ചെയ്ത കായംകുളം പെരിങ്ങാല ദാറുല്‍ ഫാത്തിമ പേരേത്ത് വീട്ടില്‍ 49-കാരനായ സലിം മുസ്ലിയാരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാളുടെ വീട്ടിലേക്ക് മുൻകോപം മാറ്റുന്നതിനായാണ് ബന്ധു മുഖേന യുവതി എത്തിയത്. ചികിത്സയുടെ പേര് പറഞ്ഞ് മുറിയില്‍ കയറ്റി ബലാത്സംഗം ചെയ്യുകയായിരുന്നു.സംഭവത്തില്‍ യുവതി പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് അറസ്റ്റ്. കായംകുളം ഇൻസ്പെക്ടര്‍ എസ് എച്ച് ഒ മുഹമ്മദ് ഷാഫി, സബ്ബ് ഇൻസ്പെക്ടര്‍മാരായ ഉദയകുമാര്‍, ശ്രീകുമാര്‍, പൊലീസ് ഉദ്യോഗസ്ഥരായ റീന, ജയലക്ഷ്മി, സബീഷ്, ഹാരിസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കായംകുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.