നിജ്ജാറിനെ വധിച്ചത് ചൈന , കൊല്ലാന്‍ ഉപയോഗിച്ചത് സൈലസ് തോക്ക് ; ലക്ഷ്യം ഇന്ത്യയെയും കാനഡയേയും തെറ്റിക്കലെന്ന് ആരോപണം,

ന്യൂഡല്‍ഹി: ഇന്ത്യയൂം കാനഡയും തമ്മിലുള്ള പോരിന് പൂര്‍ണ്ണമായും തീര്‍ന്നെന്ന് പറയാറായിട്ടില്ലെങ്കിലും താല്‍ക്കാലികമായി അയവ് വന്നിട്ടുണ്ടെന്ന് വേണം കണക്കാക്കാന്‍.എന്നാല്‍ പോരിന് കാരണമായ ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കാനഡയില്‍ വെച്ച്‌ വധിച്ചതിന് പിന്നില്‍ ചൈനീസ് കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ (സിസിപി) ഏജന്റ് മാരെന്ന സംശയവും ഉയരുന്നു.


അമേരിക്കയില്‍ താമസിക്കുന്ന ചൈനീസ് വംശജനായ മനുഷ്യാവകാശ പ്രവര്‍ത്തകയും ബ്‌ളോഗറുമായ ജന്നീഫര്‍ സെംഗാണ് ഈ രീതിയിലുള്ള കാഴ്ചപ്പാട് മുമ്പോട്ട് വെച്ചിരിക്കുന്നത്. ഇന്ത്യയെയും കാനഡയെയും തമ്മില്‍ തെറ്റിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു ഇതെന്നും ആരോപിച്ചിട്ടുണ്ട്. 

കാനഡയില്‍ താമസിക്കുന്ന ചൈനീസ് എഴുത്തുകാരനും യൂട്യൂബറുമായ ലിയോ ഡെംഗില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും സെംഗ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലെ സീറ്റിലില്‍ സിസിപിയുടെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരും ഏജന്റുമാരും നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതി തയ്യാറാക്കിയതെന്നും ഇന്ത്യയൂം കാനഡയും തമ്മിലുള്ള ബന്ധം തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും പറഞ്ഞു.

ജോലി ഏറ്റെടുത്ത ഏജന്റുമാര്‍ നിജ്ജാറിന്റെ നീക്കങ്ങള്‍ പിന്തുടര്‍ന്ന് മനസ്സിലാക്കിയ ശേഷമാണ് പദ്ധതി നടപ്പലാക്കിയത്. സൈലന്‍സര്‍ തോക്കുകളാണ് ഇതിനായി ഉപയോഗിച്ചത്. കൃത്യം നടത്തിയ ഉടന്‍ തന്നെ തെളിവുകള്‍ നശിപ്പിച്ച്‌ മുങ്ങുകയും ചെയ്തു. കൃത്യത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് വരുത്താന്‍ കൊലപാതകികള്‍ ഇന്ത്യാക്കാര്‍ ഉപയോഗിക്കുന്ന രീതിയിലുള്ള ഇംഗ്‌ളീഷിലായിരുന്നു സംസാരിച്ചത്. ഇതെല്ലാം സിസിപിയുടെ കൃത്യമായ പദ്ധതിയായിരുന്നു. എല്ലാകാര്യങ്ങളും അതി വിദഗ്ദ്ധമായി തന്നെ അവര്‍ നടപ്പിലാക്കുകയും ചെയ്തു. 

ആരോപണങ്ങളെല്ലാം സാമൂഹ്യമാധ്യമത്തില്‍ നടത്തിയ പോസ്റ്റിലൂടെയാണ് പറഞ്ഞിരിക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ ഇന്ത്യയോ ചൈനയോ പ്രതികരിച്ചിട്ടില്ല. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണം കാനഡ നടത്തിയതിന് പിന്നാലെയാരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം ഇന്ത്യ തള്ളുകയും ചെയ്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !