കണ്ണൂര്‍: കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഇവിടെ ഒരു നല്ല കാര്യവും വികസനവും നടക്കാന്‍ പാടില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്
2021 നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും ഒരേ വാചകങ്ങള്‍ പങ്കിട്ടെടുത്തു. ആളുകള്‍ വെറുക്കുന്ന ശക്തിയാക്കി എല്‍ഡിഎഫിനെ മാറ്റാനായിരുന്നു ശ്രമം. പക്ഷെ കോണ്‍ഗ്രസും ബിജെപിയും വിചാരിച്ചാല്‍ അത് നടക്കില്ല. ഒരു ഘട്ടത്തിലും കോണ്‍ഗ്രസും പ്രതിപക്ഷവും കേരളത്തിന് അനുകൂലമായ നിലപാട് എടുത്തില്ല. എല്‍ഡിഎഫ് വിരുദ്ധ തരംഗം അലയടിക്കുകയാണെന്ന് അവര്‍ക്ക് തോന്നി. കേരളത്തിലെ ബിജെപി മുഖേന കോണ്‍ഗ്രസ് കേന്ദ്രത്തെ സമീപിച്ചു. അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ വട്ടമിട്ടു പറന്നു.
ഇടതുപക്ഷമുളളതുകൊണ്ടാണ് ബിജെപിക്ക് കേരളത്തില്‍ വേരോട്ടമില്ലാത്തത്. ഇടതുപക്ഷം ദുര്‍ബലമായാല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും. കോണ്‍ഗ്രസിനെ അടിയോടെ വാരാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. വാരാനും കോരാനും കഴിയുന്നവരാണ് കോണ്‍ഗ്രസെന്ന് ബി ജെ പിക്ക് അറിയാമെന്നും അദ്ദേഹം പരിഹസിച്ചു.
നവംബര്‍ ഒന്ന് മുതല്‍ കേരളീയം പരിപാടി നടത്താന്‍ തീരുമാനിച്ചു. പ്രതിപക്ഷം ബഹിഷ്കരിക്കും എന്ന് പ്രഖ്യാപിച്ചു. ഈ നിലപാട് നാടിന് ചേര്‍ന്നതല്ല. നവകേരള സദസും ബഹിഷ്ക്കരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനെയെല്ലാം ജനങ്ങള്‍ എങ്ങനെ ഇത് സ്വീകരിക്കുമെന്ന് കാണാമെന്നും പിണറായി കണ്ണൂരില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.