മ്യാൻമറും ബംഗ്ലാദേശും കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളാണ് മണിപ്പൂര്‍ സംഘര്‍ഷത്തിന് പിന്നില്‍; കണ്ടെത്തലുകളുമായി എൻഐഎ,

ന്യൂഡല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷത്തിന് പിന്നില്‍ മ്യാൻമറും ബംഗ്ലാദേശും കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളെന്ന് NIA. ഇന്ത്യയിലെ ഭീകര സംഘടനകളുമായി ഗൂഢാലോചന നടത്തി വംശീയ വിള്ളല്‍ ഉണ്ടാക്കാനായാണ് ഇവര്‍ ശ്രമിക്കുന്നതെന്നുമാണ് എൻഐഎയുടെ കണ്ടെത്തല്‍.

ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാൻ വിദേശ ഭീകര സംഘടനകള്‍ ഫണ്ട് നല്‍കി. ഈ ആയുധങ്ങള്‍ വംശീയ സംഘര്‍ഷത്തില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നും എൻഐഎ വ്യക്തമാക്കി. മ്യാൻമറിലെയും ബംഗ്ലാദേശിലെയും ഭീകരസംഘനകള്‍ മണിപ്പൂരിലെ സാഹചര്യം മുതലെടുക്കുന്നു. അന്താരാഷ്ട്ര ഭീകരവാദ ഗൂഢാലോചനയില്‍ ഒരാളെ എൻഐഎ അറസ്റ്റ് ചെയ്തു. സെമിൻലുൻ ഗാംഗ്ടെ എന്നയാളാണ് അറസ്റ്റിലായത്. ചുരചന്ദ്പൂരില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.

മണിപ്പൂര്‍ പൊലീസുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് അറസ്റ്റ്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ ഡല്‍ഹിയില്‍ എത്തിച്ചു. മണിപ്പൂരിലെ നിരോധിത സംഘടനയായ പിഎല്‍എയുടെ ഓപ്പറേറ്റര്‍ ആണ് സെമിൻലുൻ ഗാംഗ്ടെ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !