ഈരാറ്റുപേട്ട : സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ നിന്നും രണ്ട് ഘട്ടങ്ങളിലായി ഒന്നരക്കോടി രൂപ അനുവദിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്ന പൂഞ്ഞാർ ഗവൺമെന്റ് എൽ.പി സ്കൂളിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. യോഗത്തിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ അധ്യക്ഷത വഹിച്ചു.
125 വർഷം പഴക്കമുള്ള സ്കൂളിന്റെ നിലവിലുള്ള കെട്ടിടങ്ങൾ അത്യന്തം ശോചനീയാവസ്ഥയിലാണ്.2018 ലെ പ്രളയത്തിൽ ഒരു കെട്ടിടം തകരുകയും ചെയ്തിരുന്നു.
പൂഞ്ഞാർ രാജകുടുംബം സൗജന്യമായി നൽകിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ മുന്നൂറോളം കുട്ടികൾ പഠിക്കുന്ന പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട ഗവ. എൽ. പി സ്‌കൂളുകളിൽ ഒന്നാണ്.
മുൻവർഷം 50 ലക്ഷം രൂപ അനുവദിച്ച് സ്കൂൾ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രാഥമിക പ്രവർത്തികളും സ്ട്രക്ച്ചറും പൂർത്തീകരിച്ചിരുന്നു.
രണ്ടാം ഘട്ടമായി ഇപ്പോൾ 1 കോടി രൂപ കൂടി അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതോടു കൂടി നിർമ്മാണം പൂർത്തീകരിച്ച് സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കാൻ കഴിയും.
ഉത്ഘാടന സമ്മേളനത്തിൽ
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമാ മോഹൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത് കുമാർ , പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസുകുട്ടി കരിയാപുരയിടം , പഞ്ചായത്ത് മെമ്പർമാരായ കെ.ആർ മോഹനൻ നായർ, രഞ്ജിത്ത് എം. ആർ ,സുശീല മോഹനൻ, ബിന്ദു അജി, വിഷ്ണു രാജ് , സി.ജി സുരേഷ്, വിവിധ രാഷ്ട്രീയ നേതാക്കന്മാരായ മധു കുമാർ ,ജോഷി മൂഴിയാങ്കൽ, വി.വി ജോസ് , സ്കൂൾ ഹെഡ്മിസ്ട്രസ് സി.ജി മോൾ എൻ കെ, തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.