എഐ കാമറകൾ സ്ഥാപിച്ചശേഷം വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവെന്ന് റിപ്പോർട്ടുകൾ

തിരുവനന്തപുരം;സംസ്ഥാനത്ത്‌ എഐ കാമറകൾ സ്ഥാപിച്ചശേഷം വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്‌. 2022 സെപ്‌തംബറിൽ 365 പേർ മരിച്ചിടത്ത്‌ ഈ വർഷം 42 ആയി കുറഞ്ഞു. 3566 അപകടമുണ്ടായിടത്ത്‌ 901 മാത്രമായി.


ഏപ്രിലിലാണ്‌ സംസ്ഥാനത്ത്‌ എഐ കാമറകൾ സ്ഥാപിച്ചത്‌. മെയ്‌ മുതൽ അപകടമരണങ്ങൾ കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. ഓണക്കാലത്ത്‌ മാത്രമാണ്‌ അൽപ്പം വ്യത്യാസമുണ്ടായത്‌. 2022 മെയ്‌ മുതൽ സെപ്‌തംബർവരെ വാഹനാപകടങ്ങളിൽ മരിച്ചത്‌ 1740 പേരായിരുന്നു. ഈ വർഷം ഇതേ കാലയളവിൽ 1317 ആയി. മെയ്‌–- 40, ജൂൺ–- 67, ജൂലൈ–- 39, സെപ്‌തംബറിൽ–- 323 മരണം കുറഞ്ഞു. ആഗസ്തിൽമാത്രം 46 മരണം കൂടുതൽ രേഖപ്പെടുത്തി.

സംസ്ഥാനത്ത്‌ ചെറിയ വാഹനാപകടങ്ങൾപോലും രജിസ്റ്റർ ചെയ്യുന്നുണ്ട്‌. ഇതാണ്‌ കേസുകളുടെ എണ്ണത്തിലുള്ള വർധനയ്‌ക്ക്‌ കാരണമെന്ന്‌ ട്രാൻസ്‌പോർട്ട്‌ കമീഷണർ എസ്‌ ശ്രീജിത്ത്‌ പറഞ്ഞു. എന്നാൽ, അപകട മരണങ്ങൾ കുറയ്‌ക്കുകയെന്ന ലക്ഷ്യം കൈവരിക്കാൻ എഐ കാമറകൾ സ്ഥാപിച്ചത്‌ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !