പിണറായി വിജയന് ഈ നാടിന്റെ ഐശ്വര്യം എന്ന എല്ലാ വീടുകളിലും ബോര്‍ഡ് വെയ്ക്കേണ്ട് കാലമായിരിക്കുകയാണ് . സര്‍വ്വത്ര മേഖലയിലും സര്‍വ്വനാശം വിതച്ച് കേരളത്തെ അതിഭീകരമായ സാമ്പത്തിക കടത്തിലെത്തിച്ചിരിക്കുന്നു എന്നതിന്റെ പൂര്‍ണ്ണ ക്രെഡിറ്റ് പിണറായി വിജയന് സര്‍ക്കാരിന് മാത്രം അവകാശപ്പെട്ടതാണ്.
ഈ നില തുടര്‍ന്നാല്‍ നിലവിലെ ബാധ്യത തീര്‍ക്കാന്‍ വീണ്ടും വീണ്ടും കടമെടുക്കേണ്ട അവസ്ഥയിലേക്ക് എത്തിക്കുമെന്നും ഗിഫ്റ്റിന്റെ പഠനം ചൂണ്ടിക്കാട്ടുന്നു. 2000മുതല്‍ 2001 വരെ 25,721 കോടിയായിരുന്ന പൊതുകടം ഇപ്പോള്‍ 3.57 ലക്ഷം കോടിയായി.
ഒരു സംസ്ഥാനത്തിന് എത്ര കടം താങ്ങാനാകുമെന്നു നിര്‍ണയിക്കുന്നത് മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ എത്ര ശതമാനം കടമുണ്ടെന്നു നോക്കിയാണ്. ജിഎസ്ഡിപി- കടം അനുപാതം കഴിഞ്ഞ വര്‍ഷം 39 ശതമാനത്തോളമെത്തി. കടം നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ 2004-05 മുതല്‍ 2012-13 വരെയുള്ള കാലയളവില്‍ ഒഴികെ സര്‍ക്കാര്‍ പരാജയപ്പെട്ടു.
ജിഎസ്ഡിപിയുടെ 27.8 ശതമാനത്തില്‍ താഴെ പൊതുകടം എത്തിക്കാന്‍ സര്‍ക്കാരിനു കഴിയണം. സാമൂഹിക സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ചെലവുചുരുക്കലിലേക്കു പോകുന്നത് ഉചിതമല്ല.ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ കുറഞ്ഞ പലിശ നിരക്കില്‍ കടമെടുക്കണം, കേന്ദ്ര സഹായം തേടണം.സാമൂഹിക സുരക്ഷിതത്വത്തില്‍ സ്കാന്ഡിനേവിയന് രാജ്യങ്ങളോടു കിടപിടിക്കുമ്പോഴും നികുതി നിരക്കുകളുടെ കാര്യത്തില്‍ ആഫ്രിക്കന്‍ നിലവാരത്തിലാണു കേരളം എന്നാണ് ഗിഫ്ട് മുന്നോട്ടു വെയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍.
കടത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും ഗുരുതരാവസ്ഥയിലാണു കേരളമെന്ന റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍ . നികുതി വരുമാനത്തില്‍ 18.5% എന്ന മികച്ച വളര്‍ച്ച നേടാന്‍ കേരളത്തിനു കഴിഞ്ഞു. ആകെ നികുതി വരുമാനത്തില്‍ തനതു നികുതി വരുമാനത്തിന്റെ പങ്കാകട്ടെ 85.5 ശതമാനമായി. ഈ മികവില്‍ കേരളം മൂന്നാം സ്ഥാനത്താണ്.
അതേസമയം, കേന്ദ്രത്തില്‍നിന്നുള്ള സഹായം 25.8 ശതമാനമായിരുന്നത് 20.6 ശതമാനമായി കുറഞ്ഞു. നികുതി വരുമാനം കൂടിയെങ്കിലും പൊതുകടം 3.57 ലക്ഷം കോടിയില്‍ നിന്നുയര്‍ന്നു കൊണ്ടിരിക്കുകയാണ്. കടത്തിന് മേല്‍ കടമായിട്ടും വീണ്ടും വീണ്ടും കടമെടുപ്പിനായി കേന്ദ്രത്തെ സമീപിച്ചു കൊണ്ടിരിക്കുകയാണ്.
കടമെടുപ്പിലെ കേന്ദ്ര നിയന്ത്രണവും ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള താല്‍ക്കാലിക കടമെടുപ്പില്‍ വന്ന പ്രതിസന്ധിയും പരിഗണിച്ച് ക്ഷേമ പെന്ഷന് വിതരണത്തിന് സഹകരണ ബാങ്കുകളില്‍ നിന്ന് പണം സമാഹരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട് .
പെന്ഷന് വിതരണത്തിനായി രൂപീകരിച്ച സാമൂഹിക സുരക്ഷാ പെന്ഷന് കമ്പനിയാണ് സഹകരണ ബാങ്കുകളില്‍ നിന്നു വായ്പയെടുക്കുക. വായ്പയ്ക്ക് സര്‍ക്കാര്‍ ഗാരന്റി നില്ക്കും. 8.80 ശതമാനത്തിന് എടുക്കുന്ന വായ്പ ഒരു വര്‍ഷം കൊണ്ടു തിരിച്ചടയ്ക്കാമെന്നാണു ധാരണ. പ്രതിമാസം പലിശയടച്ച ശേഷം മുതല്‍ തുക ഒടുവില്‍ ഒരുമിച്ച് അടയ്ക്കും.
ആവശ്യത്തിനു പണം കൈവശമുള്ള പ്രാഥമിക സഹകരണ സൊസൈറ്റികള്‍, പ്രാഥമിക കാര്‍ഷിക സഹകരണ സൊസൈറ്റികള്‍, എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ എന്നിവയുടെ കണ്‍സോര്‍ഷ്യമാണ് പെന്ഷന് കമ്പനിക്കു വായ്പ നല്‍കുക. കണ്ണൂരിലെ മാടായി സഹകരണ ഗ്രാമീണ ബാങ്കാണ് കണ്‍സോര്‍ഷ്യത്തിന്റെ ഫണ്ട് കൈകാര്യം ചെയ്യുക. കേരള ബാങ്കില്‍ ഇതിനായി പ്രത്യേക അക്കൗണ്ട് ആരംഭിക്കും. ഫണ്ട് മാനേജരും പെന്‍ഷനും കമ്പനിയും തമ്മില്‍ ഒപ്പിടുന്ന കരാര്‍ പ്രകാരമാകും വായ്പ കൈമാറുക.
സര്‍ക്കാരിന്റെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ നേരത്തേ 2 ക്ഷേമനിധി ബോര്‍ഡുകള്‍ വഴി 1,700 കോടി രൂപ സമാഹരിക്കാന്‍ നടത്തിയ ധനവകുപ്പിന്റെ നീക്കം ബാങ്കുകളുടെ നിസ്സഹകരണത്തെ തുടര്‍ന്നു പരാജയപ്പെട്ടിരുന്നു. മോട്ടര്‍ വാഹന തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 1,200 കോടിയും ചെത്തുതൊഴിലാളി ക്ഷേമ നിധി ബോര്‍ഡില്‍ നിന്ന് 500 കോടിയുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
ഈ പണം സമാഹരിക്കാനായി ബോര്‍ഡുകള്‍ 2 ബാങ്കുകളെ സമീപിച്ച് സ്ഥിരനിക്ഷേപ ഗാരന്റിയിന്മേല് ഓവര്‍ ഡ്രാഫ്റ്റായി പണം ചോദിച്ചെങ്കിലും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് സഹകരണ ബാങ്കുകളെ അവസാനത്തെ അത്താണിയായി സര്‍ക്കാര്‍ കാണുന്നത്. ഇതു കൂടാതെ ശമ്പളത്തിനും മറ്റ് അടിയന്തിര ചിലവുകള്‍ക്കുമായി മാസം രണ്ടായിരം കോടി വീതം കടമെടുക്കുന്നുണ്ട്. കടമെടുത്ത് കടമെടുത്ത് എവിടെ ചെന്ന് അവസാനിക്കുമെന്ന സംശയത്തിലാണ ്കേരളം എത്തി നില്‍ക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.