കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ. നിക്ഷേപകർക്ക് എത്രയും വേഗം പണം തിരികെ നൽകും.
അടിയന്തരമായി 50 കോടി സമാഹരിക്കാൻ സഹകരണ വകുപ്പ് മന്ത്രി വിളിച്ച യോഗത്തിൽ ധാരണയായി. 50,000 രൂപ വരെയുള്ള നിക്ഷേപങ്ങൾ നവംബറിനുള്ളിൽ നൽകുമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടൽ ബാങ്കിന്റെ പുനരുജ്ജീവന നടപടികളെ ബാധിച്ചതായും മന്ത്രി പറഞ്ഞു.
കരുവന്നൂരിലെ ബാങ്കിൽ നടന്ന തട്ടിപ്പിനെ തുടർന്ന് നിക്ഷേപകർക്ക് ആകെ നൽകാനുള്ള തുക 282 കോടി രൂപയാണ്. ഇതുവരെ നൽകിയത് 73 കോടി രൂപ മാത്രം. അടിയന്തരമായി നിക്ഷേപകർക്ക് പണം മടക്കി നൽകാൻ സമാഹരിക്കുന്നത് 50 കോടി. കേരള ബാങ്കിൽ കരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപിച്ച 12 കോടി ഉൾപ്പടെയാണ് 50 കോടി സമാഹരിക്കുന്നത്.
കല്യാണം, ചികിത്സ ഉൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങളുള്ള നിക്ഷേപകർക്ക് മുൻഗണന നൽകുമെന്ന് മന്ത്രി എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു. 50,000 രൂപ വരെയുള്ള നിക്ഷേപങ്ങൾ ഈ മാസം അവസാനത്തിനുള്ളിൽ നൽകും.
ഒരുലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ ഗഡുക്കളായും നൽകും. ഇപ്പോൾ പ്രഖ്യാപിച്ച നടപടികൾക്ക് RBI ചട്ടങ്ങൾ തടസമാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. 162 ആധാരങ്ങൾ ED റെയ്ഡ് നടത്തി കൊണ്ടുപോയത് കാരണം 184 കോടി തിരിച്ചുപിടിക്കുന്നതിന് തടസമായെന്നും മന്ത്രി കുറ്റപ്പെടുത്തി.
സഹകരണ പുനരുദ്ധാരണ നിധി ബില്ലിൽ ഗവർണർ ഒപ്പിട്ടാൽ മേഖലയ്ക്ക് ഉണർവാകുമെന്നും മന്ത്രി പറഞ്ഞു. തട്ടിപ്പ് നടത്തിയവരിൽ നിന്ന് പണം തിരികെ പിടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.