നാഗ്പുർ; ആർഎസ്എസ് പരിപാടിയിൽ മുഖ്യാഥിതിയായി പിന്നണി ഗായകൻ ശങ്കർ മഹാദേവൻ എത്തുന്നു. ഈ വർഷത്തെ വിജയദശമി ആഘോഷങ്ങളിലാണ് ശങ്കർ മഹാദേവൻ മുഖ്യാതിഥിയാകുന്നത്. ഒക്ടോബർ 24ന് ആർഎസ്എസ് ആസ്ഥാനമായ നാഗ്പുരിലാണ് പരിപാടി.
ആർഎസ്എസ് തലവൻ മോഹൻ ഭാഗവതും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.1925ൽ വിജയദശമി ദിനത്തിലാണ് ആർഎസ്എസ് സ്ഥാപിതമായത്. അന്നുമുതൽ എല്ലാ വർഷവും ആർഎസ്എസ് വിജയദശമി ഉത്‌സവ് ആഘോഷിക്കാറുണ്ട്. ഓരോ വർഷവും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെ മുഖ്യാതിഥികളായി ക്ഷണിക്കുന്നതും പതിവാണ്.ആർഎസ്എസിന്റെ വിജയദശമി ആഘോഷങ്ങളിൽ ആദ്യമായി ഒരു വനിത മുഖ്യാതിഥിയായി പങ്കെടുത്തത് കഴിഞ്ഞ വർഷമാണ്. പർവതാരോഹക എന്ന നിലയിൽ ശ്രദ്ധേയയായ സന്തോഷ് യാദവ് ആയിരുന്നു കഴിഞ്ഞ വർഷത്തെ മുഖ്യാതിഥി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.