ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പുരില്‍ രണ്ട് വീടുകള്‍ അഗ്നിക്കിരയാക്കിയതായി റിപ്പോര്‍ട്ട്. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ന്യൂ കെയ്തല്‍മാംബിയില്‍ ബുധനാഴ്ച രാത്രിയാണ് വീണ്ടും അക്രമം അരങ്ങേറിയത്. വീടുകള്‍ക്ക് തീകൊളുത്തിയശേഷം അക്രമികള്‍ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. രക്ഷപ്പെടുന്നതിനു മുന്‍പ് അവര്‍ നിരവധി തവണ വെടിയുതിര്‍ത്തതായും പോലീസ് പറഞ്ഞു.
അക്രമ സംഭവത്തേത്തുടര്‍ന്ന് മെയ്തി സ്ത്രീകള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടുകയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തെങ്കിലും സമയോചിതമായ ഇടപെടലിലൂടെ കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാനായെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
മേയ് മൂന്നിനാണ് മണിപ്പൂരില്‍ കുക്കി- മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. ഇതുവരെ 180-ല്‍ അധികം പേര് കൊല്ലപ്പെടുകയും നൂറുകണക്കിനുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.