കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിനെതിരായ പരാതി ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരോപണത്തിന് ആയുസ് ഉണ്ടായില്ല. കെട്ടിച്ചമച്ച ആരാപണങ്ങള്‍ ഇനിയും വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ ധര്‍മ്മടത്ത് എല്‍ഡിഎഫിന്റെ കുടുംബയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്.
അത് വ്യക്തമായിട്ടും ചിലര്‍ വിടാന്‍ തയ്യാറാല്ലാതെ വീണ്ടും പ്രചരണം നടത്തുന്ന നിലയുണ്ടായി. പിന്നീടാണ് യഥാര്‍ഥ കള്ളി വെളിച്ചാത്താവുന്നത്. ഇതൊരു ഗൂഢാലോചനയുടെ ഭാഗമായി വന്ന വാര്‍ത്തയാണെന്നും സൃഷ്ടിക്കപ്പെട്ടതാണെന്നും ഇല്ലാത്തൊരുസംഭവം ഉണ്ടെന്ന് വരുത്താനുള്ളനീക്കങ്ങളാണ് നടന്നതെന്ന് ഇപ്പോള്‍ എല്ലാവര്ക്കും ബോധ്യമായെന്നും പിണറായി പറഞ്ഞു.
ദേശീയ അന്വേഷണ എജൻസികൾ കേരളത്തിൽ വട്ടമിട്ട് പറക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്രം കേരളത്തോട് പകയോടെയാണ് പെരുമാറുന്നത്.
വർഗീയതക്കെതിരെ കോൺഗ്രസ് ശക്തമായ നിലപാടെടുക്കുന്നില്ല. കേന്ദ്രത്തിനെതിരെ, കേന്ദ്ര നയത്തിനെതിരെ ഒരുമിച്ചു നിൽക്കാൻ ഇവിടെ നിന്നും ജയിച്ചുപോയ കോൺഗ്രസ് എംപിമാർ തയ്യാറാകുന്നില്ല. കേരളത്തിന് വേണ്ടി എതെങ്കിലും ഒരു ഘട്ടത്തിൽ ഈ എംപിമാർ ശബ്ദിച്ചുവോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.