സ്ത്രീകളെ ഭയം; 55 വര്‍ഷമായി ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന 71 കാരന്‍ !

മനുഷ്യന് ഭയമുള്ള പല കാര്യങ്ങളുണ്ട്. അതില്‍ വിഷമുള്ള പാമ്പുകളും തെരുവ് നായകളും മുതല്‍ ഇടി മിന്നല്‍ പോലുള്ള പ്രകൃതിശക്തികളെയും ഭയക്കുന്നവര്‍ നമ്മുക്കിടയിലുണ്ട്.

എന്നാല്‍ സ്ത്രീകളെ ഭയന്ന് 55 വര്‍ഷമായി ജീവിക്കുന്ന ഒരു മനുഷ്യനുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ അങ്ങനെയൊരാള്‍ ജീവിച്ചിരിപ്പുണ്ട്. 71 വയസുള്ള ആഫ്രിക്കന്‍ വംശജന്‍ കാലിറ്റ്‌സെ നസാംവിറ്റയാണ് (Callitxe Nzamwita) അയാള്‍. റുവാണ്ട സ്വദേശിയായ അദ്ദേഹം തന്‍റെ 16-ാമത്തെ വയസ് മുതല്‍ സ്ത്രീകളില്‍ നിന്ന് അകന്ന് ജീവിക്കുകയാണ്. ഈ ഒരൊറ്റ കാരണത്താല്‍ അദ്ദേഹം സ്വന്തം വീട്ടില്‍ സ്വയം നിര്‍മ്മിച്ച തടവിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അദ്ദേഹം വീടിന് ചുറ്റും 15 അടി ഉയരത്തില്‍ വേലി കെട്ടി മറച്ച അദ്ദേഹം ഒരു സ്ത്രീയും തന്‍റെ വീട്ടിലേക്ക് വരരുതെന്ന് ഗ്രാമവാസികളെ അറിയിച്ചു. മുൻപ് അദ്ദേഹത്തെ അഭിമുഖം നടത്തിയപ്പോള്‍ പറഞ്ഞത്, "ഞാൻ ഇവിടെ ഉള്ളില്‍ പൂട്ടിയിട്ട് എന്‍റെ വീടിന് വേലി കെട്ടാൻ കാരണം, സ്ത്രീകള്‍ എന്നോട് അടുത്ത് വരില്ലെന്ന് ഉറപ്പാക്കാൻ ഞാൻ ആഗ്രഹിക്കുന്നു." എന്നായിരുന്നു. 

തനിക്ക് എതിര്‍ലിംഗത്തിലുള്ളവരെ ഭയമാണെന്ന് അദ്ദേഹം തുറന്ന് സമ്മതിക്കുന്നു. എന്നാല്‍ ഏറ്റവും വിചിത്രമായ കാര്യം, സ്ത്രീകളെ ഭയന്ന് സ്വന്തം വീട്ടില്‍ സ്വയം തടവിലിട്ട കാലിറ്റ്‌സെ നസാംവിറ്റയുടെ ജീവന്‍ നിലനിര്‍ത്തുന്നത് ഗ്രാമത്തിലെ സ്ത്രീകളാണെന്നതാണ്. 

പ്രത്യേകിച്ചും അയല്‍വാസികളായ സ്ത്രീകള്‍. കുട്ടിക്കാലം മുതല്‍ കാലിറ്റ്‌സെ വീട് വിട്ട് ഇറങ്ങിയത് താന്‍ കണ്ടിട്ടില്ലെന്ന് അയല്‍വാസികളായ സ്ത്രീകളും പറയുന്നു. ഗ്രാമവാസികളായ സ്ത്രീകള്‍ കാലിറ്റ്‌ക്‌സെയുടെ വീട്ടിലേക്ക് ഭക്ഷണ സാധനങ്ങള്‍ വലിച്ചെറിയുകയാണ് പതിവ്. ഇങ്ങനെ ലഭിക്കുന്ന ഭക്ഷണ സാധനങ്ങള്‍ കാലിറ്റ്‌ക്‌സെ വന്ന് എടുത്ത് കൊണ്ട് പോകും. എന്നാല്‍, ആരോടെങ്കിലും സംസാരിക്കാൻ ഇയാള്‍ താത്പര്യപ്പെടുന്നില്ല.

ഗ്രാമത്തിലെ സ്ത്രീകളെ ആരെങ്കിലും വീടിന്‍റെ പരിസരത്ത് കണ്ടാല്‍ അയാള്‍ വീട് പൂട്ടി അകത്തിരിക്കും. അവര്‍ പോയി എന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ വീട് തുറക്കൂ. ഇയാള്‍ക്ക് 'ഗൈനോഫോബിയ' ( Gynophobia) എന്ന മാനസിക അവസ്ഥയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്ത്രീകളോടുള്ള അകാരണമായ ഭയമാണ് ഈ മാനസികാവസ്ഥയുടെ ലക്ഷണം. 

എന്നാല്‍, മാനസിക വൈകല്യങ്ങളുടെ ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കല്‍ മാനുവലില്‍ (DSM-5) ഗൈനോഫോബിയയെ അംഗീകരിക്കുന്നില്ല. അതേസമയം ക്ലിനിക്കല്‍ രംഗത്ത് ഇത് ഒരു 'സവിശേഷമായ ഭയ'മായി കണക്കാക്കുന്നു. 

ഗൈനോഫോബിയയുടെ ലക്ഷണങ്ങള്‍ സ്ത്രീകളോടുള്ള യുക്തിരഹിതവും അമിതവുമായ ഭയവും അവരെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ പോലും ഉണര്‍ത്തുന്ന ഉത്കണ്ഠയുമാണ്. പാനിക് അറ്റാക്കുകള്‍, നെഞ്ചിലെ ഞെരുക്കം, അമിതമായി വിയര്‍ക്കല്‍, ഹൃദയമിടിപ്പിന്‍റെ വേഗം കൂടുക, ശ്വസിക്കാൻ ബുദ്ധിമുട്ട് ഇത്തരം ശാരീരിക പ്രശ്നങ്ങള്‍ ഈ സമയം നേരിടേണ്ടി വരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !