പത്തനംതിട്ട: ഇത്തവണത്തെ മണ്ഡലകാലത്ത് കെഎസ്ആര്‍ടിസിയ്ക്കൊപ്പം ആദ്യമായി സ്വകാര്യ ബസുകളും പമ്പയിലേക്ക് സര്‍വീസ് നടത്തും.ഇതോടെ ശബരിമല തീര്‍ത്ഥാടന രംഗത്ത് കെഎസ്ആര്‍ടിസിയുടെ കുത്തക തകരുമെന്നാണ് വിലയിരുത്തല്‍.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ ബസുകള്‍ക്ക് സ്വതന്ത്രമായി ഓടാൻ അനുമതി നല്കി കഴിഞ്ഞ മാസം ആദ്യമാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് രാജ്യത്ത് എവിടെയും ബസുകള്‍ ഓടിക്കാമെന്നും സംസ്ഥാനത്ത് പ്രത്യേക പെര്‍മിറ്റുകള്‍ ആവശ്യമില്ലെന്നുമുള്ളതാണ് നിയമത്തിന്റെ പ്രത്യേകത.കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ അപേക്ഷിക്കുകയാണെങ്കില്‍ എല്ലാ അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും നാഷണല്‍ പെര്‍മിറ്റുകള്‍ ലഭിക്കുന്നതായിരിക്കും.
നാഷണല്‍ പെര്‍മിറ്റ് എടുക്കുന്നതോടെ എവിടെയും സര്‍വീസ് നടത്താൻ സ്വകാര്യ ബസുകള്‍ക്ക് സാധിക്കുമെന്നിരിക്കെ കടക്കെണിയില്‍ മുങ്ങിത്താഴുന്ന കോര്പ്പറേഷന് വര്‍ഷത്തില്‍ ഒരിക്കല്‍ ലഭിക്കുന്ന ലാഭക്കച്ചവടം ഇല്ലാതാകാനാണ് സാദ്ധ്യത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.