വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ്; നടൻ ഷിയാസ് കരീം പിടിയില്‍, ഉടൻ അറസ്റ്റുണ്ടാകുമെന്ന് വിവരം,

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം കസ്റ്റഡിയില്‍. ചെന്നൈ വിമാനത്താവളത്തില്‍വച്ചാണ് ഷിയാസിനെ പിടികൂടിയത്.

ഗര്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് വയ്ക്കുകയായിരുന്നു.പൊലീസ് സംഘം ചെന്നൈയില്‍ എത്തി നടനെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. ഷിയാസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഹോസ്ദുര്‍ഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കാസര്‍കോട് ചന്തേര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ചെന്നൈ കസ്റ്റംസ് വിഭാഗം ചന്തേര പൊലീസിനെ വിവരമറിയിച്ചിട്ടുണ്ട്.

കേരളത്തിലെ അറിയപ്പെടുന്ന മോഡലും സോഷ്യല്‍ മീഡിയ താരവുമാണ് ഷിയാസ് കരീം. ബിഗ് ബോസ് അടക്കമുള്ള റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. വര്‍ഷങ്ങളായി എറണാകുളത്തെ ജിമ്മില്‍ ട്രെയിനറായിരുന്നു പരാതിക്കാരി. 

വിവാഹ വാഗ്ദാനം നല്‍കി ചെറുവത്തൂര്‍ ദേശീയ പാതയോരത്തെ ഹോട്ടലില്‍ വച്ച്‌ പീഡിപ്പിച്ചെന്നാണ് പരാതി. കൂടാതെ ഷിയാസ് 11 ലക്ഷത്തില്‍ കൂടുതല്‍ രൂപ തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !