കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ സിനിമകളുടെ നെഗറ്റീവ് റിവ്യൂ ഇടുന്നവര്‍ക്ക് കടിഞ്ഞാണിടാൻ ഹൈക്കോടതി. 'ആരോമലിന്റെ ആദ്യത്തെ പ്രണയം' എന്ന ചിത്രത്തിന്റെ സംവിധായകൻ മുബീൻ റൗഫ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
ഓക്ടോബര്‍ 6ന് റിലീസ് ചെയ്യാൻ പോകുന്ന സിനിമ “ആരോമലിന്റെ ആദ്യത്തെ പ്രണയ”ത്തിന്റെ സംവിധായകൻ മുബീൻ റൗഫ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ചലച്ചിത്ര നിരൂപണം എന്നത് ഏറെ വിശ്വാസ്യവും ഏറെ അംഗീകാരമുള്ളതുമായ ഒരു മേഖലയായിരുന്നുന്നുവെങ്കില്‍ ഇന്ന് ഒരു സ്മാര്‍ട്ട് ഫോണ്‍ ഉള്ള ആര്‍ക്കും സിനിമയെന്ന കലാസൃഷ്ടിയെ കരി വാരി തേക്കാൻ നെഗറ്റീവ് റിവ്യൂ ചെയ്യാൻ കഴിയും എന്ന അവസ്ഥ മാറണം എന്ന് ഹര്‍ജിക്കാരൻ ചൂണ്ടിക്കാട്ടി.
ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടുന്നതില്‍ പരിമിതി ഉണ്ടെന്ന് വ്യക്തമാക്കി. നിയമപരമായി എന്ത് ഇടപെടല്‍ സാധ്യമാണെന്ന് പരിശോധിക്കാൻ അഡ്വ ശ്യാം പത്മനെ അമിക്യസ് ക്യൂറിയായി കോടതി ചുമതലപ്പെടുത്തി.
ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. ‘കഴിഞ്ഞ കാലഘട്ടങ്ങളില്‍ നിരവധി മലയാള സിനിമകള്‍ക്ക് ഇത്തരത്തിലുള്ള ദുരനുഭവമുണ്ടായി. പക്ഷെ ഒടിടി പ്ലാറ്റ്ഫോമുകളില്‍ ഇവയെല്ലാം മികച്ച പ്രേക്ഷകപ്രതികരണം സൃഷ്ടിച്ചു. തമിഴ് ഫിലിം പ്രൊഡ്യൂസേര്‍സ് കൗണ്‍സില്‍ സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ നെഗറ്റീവ് റിവ്യൂ ചെയ്യരുത്’ എന്നാവശ്യപ്പെട്ട് മുന്നോട്ടു വന്നിട്ടുണ്ട്.
സിനിമ റിലീസ് ചെയ്യുമ്പോള്‍ തന്നെ തീയേറ്ററുകള്‍ കേന്ദ്രീകരിച്ച് സിനിമ കാണുക പോലും ചെയ്യാതെ നെഗറ്റീവ് റിവ്യൂകള്‍ ചെയ്യുന്നതും സിനിമ റിലീസിന് മുൻപ് സിനിമ പ്രൊഡ്യൂസറെയും പിന്നണി പ്രവര്‍ത്തരെയും വിളിച്ച് ഭീഷണിപ്പെടുത്തി നെഗറ്റീവ് റിവ്യൂ ഇടാതിരിക്കാൻ പണമാവശ്യപ്പെടുന്ന സ്ഥിതിയാണ് ഇപ്പോള്‍ നിലവിലുള്ളത്.
സിനിമ റിലീസ് ചെയ്യുമ്പോള്‍ ഓണ്‍ലൈൻ റിവ്യുവര്‍മാരുടെ ഭീഷണിക്ക് സിനിമ പ്രവര്‍ത്തകര്‍ വഴങ്ങേണ്ട സാഹചര്യവും നിലവിലുണ്ട്. അതിനാല്‍ സോഷ്യല്‍ മീഡിയകളിലെ സിനിമ റിവ്യൂവിന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കൊണ്ട് വരികയും നിയന്ത്രണം നടപ്പിലാക്കുകയും ചെയ്യണമെന്ന് ഹര്‍ജിക്കാരൻ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.