കോതമംഗലം: വ്യവസായമന്ത്രി പി രാജീവ് ജനപ്രതിനിധികള്‍ക്കാകെ മാതൃകയാണെന്ന് ശശി തരൂര്‍ എംപി. നിയമനിര്‍മാണരംഗത്തും മറ്റു മേഖലകളിലും ദീര്‍ഘവീക്ഷണത്തോടെയാണ് രാജീവ് പ്രവര്‍ത്തിക്കുന്നത്.
ടി എം ജേക്കബ് അനുസ്മരണ സമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്നതില്‍ ടി എം ജേക്കബ്ബും ശശി തരൂരുമൊക്കെ താനടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് രാജീവ് പറഞ്ഞു. ടി എം ജേക്കബ് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 25,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം ശശി തരൂരിന് ഡെയ്സി ജേക്കബ് സമ്മാനിച്ചു.
അനൂപ് ജേക്കബ് എംഎല്‍എ അധ്യക്ഷനായി. ഡീൻ കുര്യാക്കോസ് എംപി, എംഎല്‍എമാരായ ആന്റണി ജോണ്‍, മാത്യു കുഴല്നാടൻ, നഗരസഭാ ചെയര്മാൻ കെ കെ ടോമി, ടി യു കുരുവിള, ഫ്രാൻസിസ് ജോര്‍ജ്, അഡ്വ. അമ്പിളി ജേക്കബ്, ബേബി എം വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.