ഹമാസിനെ പിന്തുണച്ചു കൊണ്ട് ഫേസ്‌ബുക്കില്‍ പലരും രംഗത്തെത്തിയിരിക്കുകയാണ്. കൂടാതെ കോണ്‍ഗ്രസ് പലസ്തീന് പിന്തുണയുമായി പ്രമേയവും പാസാക്കി.
പലസ്തീൻ ജനതയുടെ അവകാശങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കണമെന്നും പാര്‍ട്ടിയുടെ പ്രവര്‍ത്തകസമിതി യോഗത്തില്‍ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.അതേസമയം, ഇതിനെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി രംഗത്തെത്തി. ഐഎസ് എന്നാല്‍ സിറിയ അല്ലെന്നും ഐഎസ്‌ഐ എന്നാല്‍ പാകിസ്‌താനല്ലെന്നും അതേപോലെ ഹമാസ് എന്നാല്‍ പലസ്തീൻ അല്ലെന്നും എല്ലാവരും മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ഐ എസ് ഐ പാകിസ്താൻ അല്ലാത്തത് പോലെ, താലിബാൻ അഫ്ഗാൻ അല്ലാത്തത് പോലെ, ഐ എസ് സിറിയ അല്ലാത്തത് പോലെ ഹമാസ് അല്ല പലസ്തീൻ.
പലസ്തീനിൻ്റെ പടിഞ്ഞാറൻ ഭാഗമായ ഗാസാ പ്രദേശം മാത്രം കൈവശം വെച്ചിരിക്കുന്ന ഒരു തീവ്രവാദ പ്രസ്ഥാനമാണ് ഹമാസ്. അവരെ എതിര്‍ക്കുക എന്നാല്‍ പാലസ്തീനെ എതിര്‍ക്കുക എന്നല്ല അര്‍ത്ഥം. പലസ്തീനിൻ്റെ പരമാധികാരം അംഗീകരിക്കുകയും ഹമാസിൻ്റെ ഭീകരവാദം എതിര്‍ക്കുകയും ചെയ്യുക എന്നതാണ് ഭാരതത്തിൻ്റെ നയം. അത് തന്നെയാണ് ജനാധിപത്യ ബോധമുള്ള എല്ലാ ജനതയ്ക്കും കരണീയമായ മാര്‍ഗം.
പാലസ്തീനിലെ പ്രധാന പാര്‍ട്ടികളായ ഫത്താ പാര്‍ട്ടി, പി. എല്‍.ഒ തുടങ്ങിയവയുമായി ഭാരതത്തിന് മികച്ച ബന്ധമാണ് ഉള്ളത്. പലസ്തീൻ മുൻ പ്രസിഡൻ്റ് യാസര്‍ അറഫാത്ത് ഭാരതത്തിൻ്റെ നല്ല സുഹൃത്തായിരുന്നു. പി.വി നരസിംഹ റാവു, അടല്‍ ബിഹാരി വാജ്പേയി എന്നിവരുമായി അദ്ദേഹത്തിന് മികച്ച ബന്ധം ഉണ്ടായിരുന്നു.
ആഗോള ഇസ്ലാം തീവ്രവാദത്തിൻ്റെ തിക്ത ഫലം അനുഭവിക്കുന്ന ജനത എന്ന നിലയിലാണ് ഭാരതം ഇസ്രയേല്‍ ജനതയെ പിന്തുണയ്ക്കുന്നത്. ഒപ്പം പൗരാണിക കാലം മുതല്‍ ഉള്ള ബന്ധത്തിൻ്റെ പേരിലും. ഗാസ ഒഴികെ ഉള്ള പ്രദേശത്തെ പാലസ്തീൻ ജനങ്ങളും ഇസ്ലാം തീവ്രവാദത്തിൻ്റെ ഇരകളാണ്. അഫ്ഗാനിലെ, പാകിസ്താനിലെ, സിറിയയിലെ, കശ്മീരിലെ, ഇറാനിലെ സാധാരണ മനുഷ്യരെ പോലെ പലസ്തീനിലെ സാധാരണക്കാരും ഭീകരവാദത്തിൻ്റെ ഇരകളാണ്. അവര്‍ ഇപ്പൊള്‍ അനുഭവിക്കുന്ന ദുരന്തം അവരുടെ ചെയ്തികള്‍ മൂലമല്ല. അവര്‍ കാണിച്ച നിസംഗതയുടെ ഫലമാണ്.
കൂട്ടത്തിലുള്ള ഭീകരന്മാരെ ചെറുക്കാൻ ശേഷിയില്ലാത്ത ഏതൊരു സമൂഹവും ഇത്തരം പ്രത്യാഘാതം നേരിടേണ്ടി വരും. അത് പലസ്തീനില്‍ ആയാലും കേരളത്തില്‍ ആയാലും. നിരപരാധിയായ ഒരു സാധു സ്ത്രീയെ ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം അവരുടെ മൃതദേഹം വലിച്ചിഴയ്ക്കുന്ന ദൃശ്യം സ്മൈലി ഇട്ട് ആഹ്ലാദിക്കുന്ന നമ്മുടെ ‘സഹോദരങ്ങള്‍ ‘ നമുക്കുള്ള കുഴി തോണ്ടുകയാണെന്ന് തിരിച്ചറിയണം.
ഭീകരനെ ലക്ഷ്യമാക്കി വരുന്ന മിസൈലിന് വിവേചന ബുദ്ധി ഇല്ലെന്ന് തിരിച്ചറിയണം. ഭീകരവാദികളുടെ അയല്‍ക്കാരും ഇരകളാക്കപ്പെടും. അതിന് മുൻപ് അവരെ തുറന്ന് കാട്ടാൻ നമുക്ക് കഴിയണം. അന്ന് നമ്മെ രക്ഷിക്കാൻ ഒരു പോളിറ്റ് ബ്യൂറോയും കെ.പി.സി.സിയും സമസ്തയും ഉണ്ടാവില്ല. അത് ഇന്ന് ഓര്‍ത്താല്‍ നന്ന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.