എന്താണ് ബങ്കറുകള്‍?: എങ്ങനെയാണ് ബോംബാക്രമണങ്ങളില്‍ നിന്നും സുരക്ഷ നല്‍കുന്നത്,

ഹമാസ് ഭീകരാക്രമണം ആരംഭിച്ചതോടെ ബങ്കറുകളില്‍ സുരക്ഷിതമായിരിക്കാനാണ് ഇസ്രായേല്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഈ ബങ്കറുകള്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയണമെന്നില്ല. 

ഇസ്രായേലിലെ ഭൂരിപക്ഷം വീടുകളോട് ചേര്‍ന്ന് കാണുന്ന സുരക്ഷാ മുറികളാണ് ബങ്കറുകള്‍. ചില വീടുകളില്‍ സുരക്ഷ മുറി ഇല്ലെങ്കില്‍ സുരക്ഷ തേടി താല്‍കാലികമായി ഏതെങ്കിലും വീടുകളിലേക്ക് താമസം മാറുകയാണ് പതിവ്. രാജ്യത്ത് ബോംബ് ആക്രമണം ആരംഭിച്ചാല്‍ ഉടൻ തന്നെ റെഡ് അലര്‍ട്ടും മുഴങ്ങും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തു പോകരുതെന്ന് നിര്‍ദ്ദേശവും നല്‍കും. ഉടൻ തന്നെ സുരക്ഷാമുറിയിലേക്ക് മാറുന്നതിന് വേണ്ടിയുള്ളതാണ് ഈ നിര്‍ദ്ദേശം.

‌ഒട്ടുമിക്ക വീടുകളിലും സ്ഥാപനങ്ങളിലും ഇത്തരത്തിലെ സുരക്ഷാ മുറികള്‍ ഉണ്ടാകും. ഇരുമ്പും, കോണ്‍ക്രീറ്റും കൊണ്ടാണ് ബങ്കറുകള്‍ പണികഴിപ്പിച്ചിരിക്കുന്നത്. അത്യാവശ്യം വായു കടക്കാൻ സൗകര്യമുള്ള ജനലുകള്‍ മാത്രമാണ് ബങ്കറുകള്‍ക്ക് ഉള്ളത്. ബോംബ് ആക്രമണങ്ങളില്‍ നിന്നും പെട്ടെന്ന് രക്ഷനേടാനുള്ള ഏക മാര്‍ഗം ഈ ബങ്കറുകള്‍ മാത്രമാണ്.

വീടുകളില്‍ മാത്രമല്ല ബങ്കറുകളുള്ളത്. ഇനി ടൗണിലുള്ളപ്പോഴാണെങ്കില്‍ അവിടെയും സുരക്ഷാ മുറികളുണ്ട്. ബസ് സ്റ്റോപ്പുകളിലും , പൊതു സ്ഥലങ്ങളിലുമൊക്കെ സുരക്ഷാ മുറികളുണ്ട്. പൊതു സ്ഥലങ്ങളിലുള്ള ബങ്കറുകളില്‍ അൻപതും നൂറും ആള്‍ക്കാര്‍ക്ക് ഒരുമിച്ച്‌ ഇരിക്കാൻ കഴിയും. അത്യാവശ്യം സൗകര്യങ്ങള്‍ മാത്രമാണ് ബങ്കറുകളില്‍ ഉണ്ടാകുന്നത്.

സ്‌ഫോടനം, ആണവവികിരണം എന്നിവയില്‍ നിന്നെല്ലാം രക്ഷപെടാനാണ് ബങ്കറുകള്‍. യുദ്ധങ്ങള്‍ സ്ഥിരം നടക്കുന്ന രാജ്യങ്ങളിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. പല രാജ്യങ്ങളും പല രീതിയിലാണ് ബങ്കറുകള്‍ പണിയുന്നത്. പത്തടി താഴ്ചയിലാണ് പ്രധാനമായും ബങ്കര്‍ പണിയുക. ബങ്കറിന്റെ ഭിത്തിയോളം തന്നെ ശക്തിയുള്ള ഉരുക്ക് വാതിലുകളാകും ബങ്കറിനുണ്ടാകുക. പുറത്തേക്കും അകത്തേക്കും ഒരു വാതില്‍ മാത്രമാണ് ഉണ്ടാകുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !