കൊല്‍ക്കത്ത: കൗമാരക്കാരായ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ലൈംഗിക ആസക്തികളും പ്രേരണകളും നിയന്ത്രിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി.
പ്രായപൂര്‍ത്തിയാകാത്ത കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് സെഷന്‍സ് കോടതി കാമുകനെ കോടതി ശിക്ഷിച്ചിരുന്നു. ഈ കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ച കീഴ്കോടതി വിധി ഹൈക്കോടതി റദ്ദാക്കി.
മൊഴിയെടുക്കുന്നതിനിടെ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് പ്രണയത്തിലായതെന്നും പിന്നീട് വിവാഹം കഴിച്ചെന്നും കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ലൈംഗികതയ്ക്ക് സമ്മതം നല്‍കാനുള്ള പ്രായം 18 ആണെന്നും ഇരുവരുടേയും ബന്ധം കുറ്റകരമാണെന്നും കോടതി പറഞ്ഞു.
18 വയസിന് താഴെയുള്ള ഒരു വ്യക്തി ലൈംഗിക ബന്ധത്തിന് നല്കുന്ന സമ്മതം നല്‍കുന്നത് നിയമത്തിന്റെ കണ്ണില്‍ തെറ്റാണെന്നും കോടതി നിരീക്ഷിച്ചു. ഈ കുറ്റത്യം പോക്സോ നിയമപ്രകാരം ബലാത്സംഗം ആണെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ചിത്ത രഞ്ജന്‍ ദാഷ്, പാര്‍ത്ഥ സാരഥി സെന്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. സ്കൂളുകളില്‍ സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിനെക്കുറിച്ചും കോടതി നിര്‍ദേശം നല്കി.
കൗമാരക്കാര്‍ക്കിടയിലെ ലൈംഗികത സാധാരണമാണെന്നും എന്നാല്‍ പെണ്‍കുട്ടികള്‍ രണ്ട് മിനിറ്റ് നേരത്തെ സന്തോഷത്തിന് വഴങ്ങരുതെന്നും കോടതി പറഞ്ഞു. ശരീരത്തിന്റെ അന്തസ്സ്, ആത്മാഭിമാനം എന്നിവയ്ക്കുള്ള അവകാശം സംരക്ഷിക്കേണ്ടത് ചെറുപ്പക്കാരായ പെണ്‍കുട്ടികളുടെ കടമയാണെന്നും ബെഞ്ച് പറഞ്ഞു.
അതുപോലെ തന്നെ പ്രധാനമാണ് ആണ്‍കുട്ടികളുടെ കാര്യവും. ആണ്‍കുട്ടികള്‍ ഒരു പെണ്‍കുട്ടിയുടെ അന്തസ്സിനെ ബഹുമാനിക്കണമെന്നും സ്ത്രീകളെ ബഹുമാനിക്കാന്‍ അവരുടെ മനസ്സിനെ പരിശീലിപ്പിക്കണമെന്നും വിധിയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.