ഹൈക്കോടതിയുടെ ഉത്തരവും അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന്റെ നിര്‍ദേശവും പാലിച്ചില്ല; ആര്‍.ഡി.ഒ.യ്ക്ക് 10,000 രൂപ പിഴയിട്ട് ഹൈക്കോടതി,

കൊച്ചി: ഹൈക്കോടതി ഉത്തരവ് പാലിക്കാതിരുന്ന ആര്‍.ഡി.ഒ.യെ അതിരൂക്ഷമായി വിമര്‍ശിച്ച്‌ പിഴയിട്ട് ഹൈക്കോടതി.

ഹൈക്കോടതിയുടെ ഉത്തരവും അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന്റെ നിര്‍ദേശവും പാലിക്കാൻ തയ്യാറാകാത്ത ഫോര്‍ട്ട്‌കൊച്ചി ആര്‍.ഡി.ഒ. പി. വിഷ്ണുരാജിനാണ് ഹൈക്കോടതി 10,000 രൂപ പിഴ ചുമത്തിയത്. ആര്‍.ഡി.ഒ സ്വന്തം കൈയില്‍ നിന്നും പിഴയടക്കണം. ഒരു കാരണവശാലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇതിനായി പണം വിനിയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.

ഏഴു ദിവസത്തിനകം കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അഥോറിറ്റിയില്‍ പിഴ അടയ്ക്കാനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടിരിക്കുന്നത്. ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് എറണാകുളം കടുങ്ങല്ലൂര്‍ സ്വദേശിയായ കെ.എ. സത്താര്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്.

ഭൂമി തരംമാറ്റുന്നതിനു 2017-ല്‍ ഹര്‍ജിക്കാരൻ നല്‍കിയ അപേക്ഷയില്‍ രണ്ടു മാസത്തിനകം ഉത്തരവിറക്കാൻ 2021-ല്‍ ഹൈക്കോടതി ആര്‍.ഡി.ഒ.യ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ആര്‍ഡിഒ ഈ വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഒരു വര്‍ഷത്തിലേറെക്കഴിഞ്ഞിട്ടും നടപടിയുണ്ടാവാതെ വന്നതോടെ ഹര്‍ജിക്കാരൻ വീണ്ടും ഹൈക്കോടതിയിലെത്തി. 

ഈ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടിയിട്ടും ആര്‍.ഡി.ഒ. നല്‍കിയില്ല. അഡ്വക്കേറ്റ് ജനറല്‍ (എ.ജി.) ഓഫീസില്‍ നിന്ന് പലതവണ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ആര്‍.ഡി.ഒ. വിശദീകരണം നല്‍കിയില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷക കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് ആര്‍.ഡി.ഒ.യുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

നീതിനിര്‍വഹണത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രവൃത്തി

എ.ജി. ഓഫീസില്‍ നിന്ന് പലകുറി ആവശ്യപ്പെട്ടിട്ടും വിശദീകരണം നല്‍കാത്ത ആര്‍.ഡി.ഒ.യുടെ നടപടി നീതിനിര്‍വഹണ സംവിധാനത്തെ തന്നെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കോടതി ഉത്തരവുകള്‍ പാലിക്കാൻ ആര്‍.ഡി.ഒ. ബാധ്യസ്ഥനാണ്. കോടതിയുത്തരവ് ഉണ്ടായിട്ടും നടപടിയുണ്ടാകാത്തതിനാല്‍ ഹര്‍ജിക്കാരനു വീണ്ടും ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു.

എ.ജി. ഓഫീസില്‍ നിന്ന് വിശദീകരണം തേടിയിട്ടും ആര്‍.ഡി.ഒ. നല്‍കാതിരുന്നത് അപകടകരമായ സാഹചര്യമാണ്. ഇത് ആവര്‍ത്തിച്ചാല്‍ വലിയ പ്രശ്‌നങ്ങളും കുഴപ്പങ്ങളുമുണ്ടാവും. കോടതിയും എ.ജി. ഓഫീസും ആവശ്യപ്പെട്ട കാര്യങ്ങളോട് ഉദ്യോഗസ്ഥൻ പ്രതികരിച്ചില്ലെങ്കില്‍ കര്‍ശനമായ നടപടി എടുക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാരന്റെ കേസില്‍ 14 ദിവസത്തിനകം ആര്‍.ഡി.ഒ. ഉത്തരവിറക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !