കോട്ടയം: എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തിനായി കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ ഇ സാക്ഷി പോര്‍ട്ടലിലൂടെ രാജ്യത്ത് ആദ്യമായി കരാറുകാര്‍ക്ക് തുക ഓണ്‍ലൈനായി മാറിനല്‍കി കോട്ടയം.,
നേട്ടത്തിന് പിന്നില്‍ പ്രവൃത്തിച്ച ഉദ്യോഗസ്ഥരെ എം.പി. ഫണ്ട് അവലോകന യോഗത്തില്‍ തോമസ് ചാഴികാടൻ എം.പി. അഭിനന്ദിച്ചു. കോട്ടയം ലോക്സഭ മണ്ഡലത്തില്‍ മുൻപ് ലഭ്യമായിരുന്ന ഏഴുകോടി രൂപ പൂര്‍ണമായും ചെലവഴിച്ചതിനെ തുടര്‍ന്ന് കേന്ദ്രം നല്കിയ 10 കോടി രൂപയാണ് പോര്‍ട്ടല്‍ മുഖേന വിനിയോഗിക്കുന്നത്.
2019-20 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ ഭരണാനുമതി നല്കിയ 1293.17 ലക്ഷം രൂപയുടെ 146 പദ്ധതികളില്‍ 61 പദ്ധതികള്‍ക്കായി 720.27 ലക്ഷം രൂപ ചെലവഴിച്ചു. 2023-24 ല്‍ എം.പി നിര്‍ദ്ദേശിച്ച പ്രവര്‍ത്തികളില്‍ തുടര്‍നടപടി സ്വീകരിച്ചുവരുന്നു.
പി.എച്ച്.സിയിലേക്ക് ആംബുലൻസുകള്‍, സര്‍ക്കാര്‍ / എയ്ഡഡ് സ്കൂളുകള്‍ക്കും കോളജുകള്‍ക്കും ബസുകള്‍, ലാപ്ടോപ്പുകള്, ആശുപത്രികള്‍ക്ക് കെട്ടിട നിര്‍മാണം, ഗ്രാമീണ റോഡുകള്‍, തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പദ്ധതികള്‍ എംപി ലാഡ്സ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറൻസ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു, കോട്ടയം, എറണാകുളം ജില്ലകളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.