ഭോപാല്‍: നായയെ കെട്ടിത്തൂക്കി കൊന്ന കേസില്‍ നായ പരിശീലകൻ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഭോപാലില്‍ പ്രവര്‍ത്തിക്കുന്ന 'ആല്‍ഫ ഡോഗ് ട്രെയിനിങ് ആൻഡ് ബോര്‍ഡിങ്' സെന്ററിലെ രവി കുശ്വ, നേഹ തിവാരി, തരുണ്‍ ദാസ് എന്നിവരെയാണ് നായയുടെ ഉടമ നല്കിയ പരാതിയില്‍ പോലീസ് പിടികൂടിയത്.
വ്യാപാരിയായ നീലേഷ് ജയ്സ്വാളിന്റെ നായയെയാണ് പ്രതികള്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. നാലുമാസത്തേക്കാണ് നീലേഷ് തന്റെ വളര്‍ത്തുനായയെ പരിശീലനകേന്ദ്രത്തിലേക്ക് അയച്ചത്. തുടര്‍ന്ന് വളര്‍ത്തുനായയെ തിരികെ കൊണ്ടുവരാനായി കേന്ദ്രത്തിന്റെ നടത്തിപ്പുകാരെ ബന്ധപ്പെട്ടപ്പോള്‍ നായ ചത്തുപോയെന്നായിരുന്നു ഇവരുടെ മറുപടി.
സംശയം തോന്നിയ നീലേഷ് പരിശീലന കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ പരിശോധനയിലാണ് മൂവരുംചേര്‍ന്ന് നായയെ ഗേറ്റില്‍ കെട്ടിത്തൂക്കുന്ന ദൃശ്യങ്ങള്‍ കണ്ടെടുത്തത്. ഇതോടെ നീലേഷ് പോലീസിനെ സമീപിക്കുകയും പോലീസ് മൂവരെയും പിടികൂടുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മൂന്ന് പ്രതികളെയും ജാമ്യത്തില്‍ വിട്ടയച്ചു.
അതേസമയം, നായയെ മനഃപൂര്‍വം കൊന്നതല്ലെന്നാണ് പ്രതികളുടെ വിശദീകരണം. അക്രമസ്വഭാവം കാണിച്ചിരുന്ന നായയെ പരിശീലനത്തിന്റെ ഭാഗമായാണ് ഗേറ്റില്‍ കെട്ടിയിടാൻ ശ്രമിച്ചത്. ഇതിനിടെ നായയുടെ കഴുത്തിലിട്ട കുരുക്ക് മുറുകുകയുംഅബോധാവസ്ഥയിലാകുകയുമായിരുന്നു.
കേന്ദ്രത്തിലെ പരിശീലകര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും നായയെ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും കേന്ദ്രത്തിലെ ജീവനക്കാര്‍ പ്രതികരിച്ചു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.