ഭൂമിയെ ചൊല്ലി കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം; ഉത്തര്‍പ്രദേശില്‍ ആറുപേരെ തല്ലിക്കൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ദേവരിയ ജില്ലയില്‍സ്ഥലത്തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള സംഘർഷമാണ് ദുരന്തത്തിൽ കലാശിച്ചത്. നിരവധിപ്പേർക്ക് പരുക്കേറ്റു. ജില്ലാ പഞ്ചായത്ത് മുൻ മെമ്പറും രണ്ടുകുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

രാവിലെ ഏഴരയോടെയാണ് തർക്കം ഉടലെടുത്തത്. ഇരുകുടുംബങ്ങൾ തമ്മിലുള്ള സ്ഥലത്തർക്കം ദീർഘകാലമായുള്ളതാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ പ്രേം യാദവും സത്യ പ്രകാശ് ദുബെയും തമ്മിലാണ് സ്ഥലത്തിന്റെ പേരിൽ തർക്കമുണ്ടായിരുന്നത്.പ്രേം യാദവ് രാവിലെ സത്യപ്രകാശിന്റെ വീട്ടിലെത്തുകയും ഇവർ തമ്മിൽ സ്ഥലത്തെച്ചൊല്ലി തർക്കം രൂക്ഷമാകുകയുമായിരുന്നു.

തുടർന്ന് പ്രേം യാദവിനെ സത്യപ്രകാശ് മർദിച്ചു കൊലപ്പെടുത്തി. സംഭവം അറിഞ്ഞ് പ്രേം യാദവിന്റെ ആൾക്കാർ സത്യപ്രകാശിന്റെ വീട്ടിലെത്തി സത്യപ്രകാശിനെയും ഭാര്യയെയും രണ്ട് പെൺമക്കളെയും മകനെയും തല്ലിക്കൊല്ലുകയായിരുന്നുവെന്ന് ദിയോറിയ പൊലീസ് സൂപ്രണ്ട് സങ്കൽപ് ശർമ പറഞ്ഞു. 

സംഭവം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ആറു പേരും മരിച്ചു. കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണെന്നും കൂടുതല്‍ സേനയെ വിന്യസിച്ചതായും പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !