മൂഡ് സ്വിങ്സിന് ഇടയാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളെ ബാലൻസ് ചെയ്യാനും മാനസികാരോഗ്യത്തിനും പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.
പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു പഴമാണ് നേന്ത്രപ്പഴം. ഒരു വാഴപ്പഴത്തില്‍ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പതിവായി നേന്ത്രപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. അവക്കാഡോയും പൊട്ടാസ്യത്തിന്റെ കലവറയാണ്. ഒരു പകുതി അവക്കാഡോയില്‍ ഏകദേശം 485- 500 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.അതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്ക് അവക്കാഡോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.
ഉരുളക്കിഴങ്ങും പൊട്ടാസ്യം അടങ്ങിയ പച്ചക്കറിയാണ്. ഒരു പുഴുങ്ങിയ ഉരുളക്കിഴങ്ങില്‍ 900-950 മില്ലിഗ്രാം പൊട്ടാസ്യമാണുള്ളത്. തൈരിലും വലിയ അളവില്‍ കാത്സ്യവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്.ഒരു കപ്പ് തൈരില്‍ 380-420 മില്ലിഗ്രാം പൊട്ടാസ്യമാണുള്ളത്. അതിനാല്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാൻ ഇവ ഗുണം ചെയ്യും. ഇവ കുടല്‍സംബന്ധമായ പ്രശ്നങ്ങളും ദഹന പ്രശ്നങ്ങളും അകറ്റാനും വളരെ നല്ലതാണ്.
തണ്ണിമത്തനില്‍ കഴിക്കുന്നതും വളരെ നല്ലതാണ്. ഇതില്‍ നല്ല അളവില്‍ , വിറ്റാമിൻ സി, വിറ്റാമിൻ എ, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്യ ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ സഹായിക്കും.ഓറഞ്ചിലും പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം ഓറഞ്ചില്‍ 250 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
ഇലക്കറികളും പൊട്ടാസ്യത്തിന്റെ കലവറയാണ്. പ്രത്യേകിച്ച് ചീര, ബ്രോക്കോളി എന്നിവയില്‍ ഇത് വലിയ അളവിലാണ് അടങ്ങിരിക്കുന്നത്. ഒരു കപ്പ് വേവിച്ച ചീരയില്‍ 800 മുതല്‍ 840 മില്ലിഗ്രാം പൊട്ടാസ്യമുണ്ട് .ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാൻ ഗുണം ചെയ്യും. തക്കാളിയും കഴിക്കുന്നതും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാൻ നല്ലതാണ്.ബദാം കഴിക്കുന്നതും ഗുണം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.