നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപി - ബിജു മേനോൻ എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് ഗരുഡൻ. മിഥുൻ മാനുവലിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ഒരു ലീഗല്‍ ത്രില്ലര്‍ ആണ്.
മാജിക് ഫ്രെയിംസിൻ്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസല്‍ വിജയ്, അര്‍ജുൻ നന്ദകുമാര്‍, മേജര്‍ രവി, ബാലാജി ശര്‍മ, സന്തോഷ് കീഴാറ്റൂര്‍, രഞ്ജിത്ത് കാങ്കോല്‍, ജെയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവര്‍ ആണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വൻ താരനിരയെ അണിനിരത്തി വലിയ മുതല്‍മുടക്കില്‍ എത്തുന്ന ചിത്രം ആണ് ഗരുഡൻ.
ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കഥ ജിനേഷ് എം. ആണ്. എഡിറ്റര്‍ ശ്രീജിത്ത് സാരംഗ്. ചിത്രത്തിന്റെ കോ- പ്രൊഡ്യൂസര്‍ ജസ്റ്റിൻ സ്റ്റീഫൻ , ലൈൻ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീൻ പി തോമസ്. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഡിക്സണ്‍ പൊടുത്താസ്, പ്രൊഡക്ഷൻ ഇൻ ചാര്‍ജ് അഖില്‍ യശോധരൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.