ഇന്ന് എല്ലാവരെയും അലട്ടുന്ന പ്രധാനപ്രശ്നമാണ് ശരീരഭാരം. ശരീരഭാരം കുറയ്ക്കാനായി കഠിനമായ ഡയറ്റോ വ്യായാമമോ ചെയ്യാൻ എല്ലാവര്ക്കും കഴിഞ്ഞെന്ന് വരില്ല.
1. വാഴപ്പഴം
പേശികളുടെ ആരോഗ്യത്തിനും വികാസത്തിനും ആവശ്യമായ പ്രധാന ധാതുക്കളായ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാല്‍ സമ്ബുഷ്ടമാണ് വാഴപ്പഴം. ഇടത്തരം വലിപ്പമുള്ള വാഴപ്പഴത്തിന്റെ ഏകദേശം 100 ഗ്രാം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഡയറ്റെടുക്കുന്നുവര്ക്ക് പ്രഭാത ഭക്ഷണമായി വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്.
2. ഓട്സ്
ധാരാളം ഗുണങ്ങള്‍ നിറഞ്ഞ ഒരു ഭക്ഷ്യ വിഭവമാണ് ഓട്സ്. മികച്ച ദഹനവ്യവസ്ഥിതി നേടിയെടുക്കുന്നതിനും ആരോഗ്യപരിപാലനത്തിനും എല്ലാമായി ഏതു പ്രായക്കാര്‍ക്കും ഒരുപോലെ കഴിക്കാൻ കഴിയുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് ഓട്സ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ക്കും പലതരം ഡയറ്റുകള്‍ പിന്തുടരുന്ന ആളുകള്‍ക്കുമെല്ലാം ഇത് നല്ലതാണ്. പ്രകൃതിദത്ത ആന്റിഓക്സിഡേറ്റീവ് എന്നതിനപ്പുറം ഇതില്‍ മഗ്നീഷ്യം, വിറ്റാമിൻ ബി 1, ബി 5, അയണ്‍, സിങ്ക്, കോപ്പര്‍ തുടങ്ങിയ പോഷകങ്ങളും ധാരാളമുണ്ട്.
3. ചിയ വിത്തുകള്‍
ശരീരഭാരം കുറയ്ക്കുന്നതിന് ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുന്ന ഒന്നാണ് ചിയ വിത്തുകള്‍. ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീൻ, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള പോഷകങ്ങളുടെ കലവറയാണ് ചിയ വിത്തുകള്‍. കൂടാതെ, ചിയ വിത്തുകളില്‍ നാരുകള്‍ കൂടുതലാണ്. കൂടാതെ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താനും ഫൈബര്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
4. ബദാം
ബദാം എല്ലാ ദിവസവും കഴിയ്ക്കാമോ എന്ന സംശയം നിരവധി പേര്‍ക്കുണ്ട്. അണ്ടിപ്പരിപ്പുകളുടെ ഗണത്തില്‍പ്പെട്ട ബദാം ദിവസവും കഴിയ്ക്കുന്നത് ശരീരത്തിന് നല്ലതാണ്. ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനും ബദാം നല്ലതാണ്. ബദാമില്‍ പ്രോട്ടീൻ, മഗ്നീഷ്യം, വിറ്റാമിൻ ഇ, കൊഴുപ്പ്, മാംഗനീസ്, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയെല്ലാം അടങ്ങിയിരിക്കുന്നതിനാല്‍ ശാരീരിക ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
5. ചീര
ചീരയില്‍ കലോറിയുടെ അളവ് കുറവാണ് അതിനാല്‍ ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ ഉയര്‍ന്ന പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പും ചീര നല്കുന്നു. ചീരയില്‍ ഇരുമ്ബ്, മഗ്നീഷ്യം, അവശ്യ വിറ്റാമിനുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ചീര ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
6. ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടില്‍ ധാരാളം നൈട്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്തുകയും ശാരീരിക ആരോഗ്യത്തിനും ഏറെ പ്രയോജനകരമാണ്. ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
7. ഓറഞ്ച്
ഓറഞ്ചില്‍ വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നുണ്ട്. ഓറഞ്ചില്‍ ഇരുമ്ബ് അടങ്ങിയിട്ടുള്ളതിനാല്‍ ശാരീരിക ആരോഗ്യം നല്‍കുകയും അനീമിയ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.