വിവാഹാഭ്യര്‍ഥന നിരസിച്ചപ്പോള്‍ 13കാരിക്ക് നഗ്‌നചിത്രമയച്ചു; സ്വന്തം കൈ ഞരമ്പ് മുറിച്ച്‌ യുവാവ്,

ഭോപ്പാല്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് വിവാഹവാഗ്ദാനം നടത്തുകയും ഇത് നിരസിച്ചപ്പോള്‍ നഗ്നചിത്രമയയ്ക്കുകയും നിരന്തരം ശല്യപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയിലായി.മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 13കാരിയുടെ പരാതിയിലാണ് പോലീസ് നടപടി.

സമൂഹ മാധ്യമത്തിലൂടെ പെണ്‍കുട്ടിയും യുവാവും സംസാരിക്കാറുണ്ടായിരുന്നു. ഇതിനിടെ, പെണ്‍കുട്ടിയെ 18 വയ‌സ് തികയുമ്പോള്‍ വിവാഹം കഴിക്കാമെന്ന് പ്രതി പറഞ്ഞു. കൂടാതെ പെണ്‍കുട്ടിയെ ഒരിക്കല്‍ ഇയാള്‍ അനുചിതമായി സ്പര്‍ശിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

എന്നാല്‍ ഇയാളുടെ ആവശ്യത്തോട് പെണ്‍കുട്ടി പ്രതികരിക്കാതെ വന്നതോടെ യുവാവ് സ്വന്തം കൈത്തണ്ട ബ്ലേഡ് കൊണ്ട് മുറിച്ചു. പിന്നീട് പ്രതി തന്റെ നഗ്നചിത്രങ്ങളും പെണ്‍കുട്ടിക്ക് അയച്ചുകൊടുത്തു. നിരന്തരമായ ഇത്തരം ഉപദ്രവങ്ങളെ തുടര്‍ന്ന് പെണ്‍കുട്ടി കടുത്ത മാനസിക ആഘാതത്തിലായതായും പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !