ടെൽഅവീവ്: ഹമാസിനെതിരെ ഒറ്റക്കെട്ടായി പോരാടാൻ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ പ്രവാസികളായ ഇസ്രായേലികളുടെ തിരക്ക്. ന്യൂയോര്‍ക്ക്, ലണ്ടൻ, ലോസ് ഏഞ്ചല്‍സ്, പാരീസ്, ബാങ്കോക്ക്, ഏതൻസ് എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇസ്രായേലിലേക്ക് മടങ്ങി പോകുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം.
ഹമാസുമായി യുദ്ധം തുടങ്ങിയതിന് ശേഷം കൊമേഷ്യല്‍, ചാര്‍ട്ടര്‍ വിമാനങ്ങള്‍ വഴി 10,000ത്തിലധികം ആളുകളാണ് യുഎസില്‍ നിന്ന് ഇസ്രായേലിലേക്ക് യാത്ര ചെയ്തത്. ഇസ്രായേല്‍ സൈന്യത്തിന്റെ പക്കലുള്ള റിസര്‍വ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് ഇവരില്‍ പലരും. സന്നദ്ധ സേവനങ്ങള്‍ ചെയ്യാൻ തയ്യാറായിട്ടുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ട 22കാരൻ റിസര്‍വ് ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍ ആയിരുന്നു.
യുദ്ധം അടുത്ത ഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെയാണ് പലരും സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തുന്നത്. 3,60,000 പേരുടെ റിസര്‍വ് ലിസ്റ്റാണ് ഇസ്രായേല്‍ സൈന്യത്തിനുള്ളത്. ഇസ്രായേല്‍ പൗരന്മാര്ക്ക് 18 വയസ്സ് തികയുേമ്പോള് സൈനിക സേവനം നിര്‍ബന്ധമാണ്. സേവന കാലാവധി പൂര്‍ത്തിയാക്കി നിശ്ചിത യോഗ്യത നേടുന്നവരാണ് ഈ ലിസ്റ്റിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.