കൊച്ചി: ആദിവാസി ഊരിലെ കുരുന്നുകള്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ജംഷഡ്പൂരിനെതിരായ മല്‍സരത്തില്‍ മഞ്ഞപ്പടയ്ക്കൊപ്പം കൈപിടിച്ച് ഗ്രൗണ്ടിലിറങ്ങിയത്, കാണികൾക്ക് വിസ്മയമായി.
അട്ടപ്പാടി പറമ്പിക്കുളം, നെന്മാറ, തളികക്കല്ല്, മണ്ണാര്‍ക്കാട്, അമ്പലപ്പാറ, കൊല്ലം മേഖലകളില്‍ നിന്നായിരുന്നു കുഞ്ഞുതാരങ്ങളുടെ വരവ്. ആരാലും ശ്രദ്ധിക്കപെടാത്ത കേരളത്തിലെ പിന്നാക്ക വിഭാഗത്തിലുള്ള കുട്ടികളെ ചേര്‍ത്തുപിടിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സെന്ന് പട്ടിക വികസന വകുപ്പിന്റെയും എറണാകുളം ജില്ലയുടെയും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അനൂപ് ആര് പറഞ്ഞു.
പട്ടിക ജാതി, പട്ടികവര്‍ഗ മന്ത്രി കെ രാധാകൃഷ്ണന് മത്സരവേദിയില്‍ മുഖ്യാതിഥിയായി. വെള്ളിയാഴ്ച കൊച്ചിയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ മെട്രോ യാത്രയും നഗരകാഴ്ചകളും വിവിധ രുചികളും കൊച്ചി നഗരത്തില്‍ ആസ്വദിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാളും അധ്യാപകരുമാണ് ആറുവയസിനും പന്ത്രണ്ട് വയസിനും ഇടയിലുള്ള ഇരുപത്തിരണ്ട് പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എത്തിയത്.
മലമ്പുഴ ആശ്രമം സ്കൂളിലെ കുരുന്നുകളാണ് കൊച്ചിയിലെത്തി മഞ്ഞപ്പടയുടെ താരങ്ങളെ ഗ്രൗണ്ടിലേക്ക് നയിച്ചത്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരളാ ബ്ലാസ്റ്റേഴ്സ് പോലുള്ള ക്ലബ്ബിന്റെ താരങ്ങള്‍ക്കൊപ്പം ഞങ്ങളുടെ കുട്ടികള്‍ കൈപിടിച്ച് നടന്നത് സ്വപ്നതുല്യമായ നേട്ടമെന്നും അനൂപ് ആര് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.