യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇനി ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും 40 വര്‍ഷത്തോളം അതിന്റെ വാതില്‍ക്കല്‍ ഞങ്ങള്‍ കാത്തിരുന്നുവെന്നും എർദോഗൻ കുറ്റപ്പെടുത്തി.
2016ൽ എര്‍ദോഗനെ പുറത്താക്കുന്നതിനായി നടത്തിയ പട്ടാള അട്ടിമറി ശ്രമത്തില്‍ പങ്കാളിയാണെന്ന് കണ്ട അദ്ധ്യാപകനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. യുക്‌സെല്‍ യാല്‍സിങ്കേ എന്ന അദ്ധ്യാപകനെ ശിക്ഷിച്ച നടപടിയെ യൂറോപ്യന്‍ മനുഷ്യാവകാശ കോടതി (ഇസിഎച്ച്ആര്‍) അപലപിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഞായറാഴ്ച നടന്ന പാര്‍ലമെന്റ് ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി അദ്ദേഹത്തിന്റെ പരാമര്‍ശം.
അട്ടമറി ശ്രമത്തിന് പിന്നില്‍ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മതപ്രഭാഷകൻ ഫെത്തുള്ള ഗുലന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് തുർക്കി പറയുന്നത്. ഗുലന്റെ അനുയായികൾക്ക് വേണ്ടി രൂപകൽപ്പന ചെയ്ത ബൈലോക്ക് എന്ന എൻക്രിപ്റ്റഡ് മെസേജിംഗ് സംവിധാനം, അദ്ധ്യാപകൻ ഉപയോഗിച്ചിരുന്നു. തുടർന്നാണ് പട്ടാള അട്ടിമറി ശ്രമത്തിൽ ഇയാൾക്കെതിരെ സ്ട്രാസ്ബര്‍ഗ് കോടതി ശിക്ഷ വിധിച്ചത്. എന്നാൽ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു ഇസിഎച്ച്ആര്‍. തുര്‍ക്കി നീതിന്യായ മന്ത്രി യെല്‍മാസ് ടുങ്ക് ഇസിഎച്ച്ആര്‍ന്റെ തീരുമാനം തള്ളിയിരുന്നു.
യൂറോപ്യന്‍ യൂണിയന് നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം തുർക്കി പാലിച്ചു. എന്നാല്‍ അവര്‍ വാഗ്ദാനങ്ങള്‍ പാലിക്കാൻ ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. സഖ്യത്തിൽ ചേരുന്നതിന് വേണ്ടി ഇനിയും പുതിയ വ്യവസ്ഥകൾ ആവശ്യപ്പെട്ടാൽ അത് അംഗീകരിക്കാൻ സാധിക്കില്ലെന്നും എർദോഗൻ പറഞ്ഞു.
തുർക്കിയിലെ ഇപ്പോഴത്തെ പ്രസിഡൻ്റാണ് റജബ് ത്വയ്യിബ് ഉർദുഗാൻ. തുർക്കിയിൽ ഭരണത്തിലിരിക്കുന്ന ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടിയുടെ (എ.കെ. പാർട്ടി) സ്ഥാപകനും അദ്ധ്യക്ഷനുമായ എർദോഗൻ, മുൻപ് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായും ഇസ്താംബൂൾ നഗരത്തിന്റെ മേയറായും പ്രവർത്തിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.