നെടുമ്പാശേരിയില്‍ 8.25ന് റിയാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന സൗദി എയര്‍ലൈന്‍സില്‍ വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഇറക്കി.
റിയാദിലേക്കുള്ള സൗദി എയർ ലൈൻസ് സാങ്കേതിക തകരാർ മൂലം വിമാനം യാത്ര തടസപ്പെട്ടു. വിമാനത്തില്‍ കയറിയ യാത്രക്കാരെ പിന്നീട് പുറത്തിറക്കുകയായിരുന്നു. ഇതോടെ നൂറിലേറെപ്പേരുടെ യാത്ര അനിശ്ചിതത്വത്തിലായി. ഇറക്കിവിട്ടത് യാത്രക്കാരെ പ്രകോപിച്ചു, യാത്രക്കാരും വിമാന അധികൃതരുമായി വാക്കേറ്റം ഉണ്ടായി. അധികൃതര്‍ ക്യത്യമായ മറുപടി നല്‍കുന്നില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.
എന്നാൽ ആദ്യം യൂറോപ്പ് അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉള്ള യാത്രക്കാരെ ഇരുത്തുകയും മറ്റുള്ള റിയാദ് യാത്രക്കാരെ ഒഴിവാക്കുകയും ചെയ്‌തത് കൂടുതൽ പ്രതിഷേധ സംഭവങ്ങൾക്ക് വഴിവച്ചു.
വിമാനത്തില്‍ ഇരിപ്പുറപ്പിച്ചതിന് ശേഷം 280 യാത്രക്കാരില്‍ 120 ഓളം പേരെ വിവിധ ഹോട്ടലുകളില്‍ താമസിപ്പിച്ചു. എന്നാല്‍ ഇവരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. തുടര്‍ന്ന് വീണ്ടും രാവിലെ ഒരു വിമാനം ക്രമീകരിച്ചു കൊടുക്കും എന്ന് അറിയിച്ചു. വിസ തീരുന്ന 4 ആള്‍ക്കാര്‍ക്ക് വേറെ വിമാനം ക്രമീകരിച്ചു. എങ്കിലും സാധാരണ യാത്രക്കാര്‍ക്ക് ക്രമീകരണം ഇല്ല. അധികൃതര്‍ മിണ്ടുന്നില്ല അനാസ്ഥ കാരണം നിരവധി പേരുടെ അത്യാവശ്യ യാത്ര മുടങ്ങി.
അനശ്ചിതത്തിനൊടുവിൽ 12:23 am IST വിമാനം take off ചെയ്തു, അവിടെ 02:36 Riyadh King Khalid International Airport T4 എത്തിച്ചേരും. എന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്.
വിമാനത്തിന്റെ ഒരു ഡോറിനു സാങ്കേതിക തകരാുകൾ ഉണ്ടെന്ന് കണ്ട് സുരക്ഷിതമല്ലാത്തതിനാൽ സൗദി എയർ യാത്രക്കാരെ പുറത്ത് ഇറക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.