മനാമ: സർട്ടിഫിക്കേറ്റ് പരിശോധനയിൽ ഇന്ത്യയിൽ നിന്ന് ബി.എഡ് പഠനം നടത്തിയ പലർക്കും ജോലി നഷ്ടമായതായി റിപ്പോർട്ട്. ഇന്ത്യയിലെ പല സർവകലാശാലകളിൽ നിന്നു ബി.എഡ് പൂർത്തിയാക്കി ബഹ്‌റൈനിലെ സ്‌കൂളുകളിൽ ജോലി ചെയ്ത് വന്നവർക്കാണ് സർട്ടിഫിക്കേറ്റ് യോഗ്യതയില്ലാത്തത്.
ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്ന് ബിഎഡ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി ബഹ്‌റൈനിലെ സ്‌കൂളുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലിക്ക് ചേര്‍ന്നവരുടെ വരെ സര്‍ട്ടിഫിക്കറ്റുകള്‍ അയോഗ്യമാണെന്നാണ് കണ്ടെത്തിയത്. അതേസമയം ജോലിയില്‍ പ്രവേശിച്ച ചില അധ്യാപകരെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തു.
ക്വാഡ്രാബേയിൽ (https://quadrabay.com/) സ്വന്തം ചെലവിൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്‌ത് ഇതിന്‍റെ ഫലം സ്‌കൂളുകൾ ഉറപ്പാക്കണമെന്ന നിബന്ധന എല്ലാ സ്‌കൂളുകളും നടപ്പാക്കാൻ തുടങ്ങിയതോടെ അധ്യാപകർ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ സ്‌കൂൾ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
ഭൂരിഭാഗം അധ്യാപകരും തങ്ങളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ക്വാഡ്രാബേയിൽ അപ്‌ലോഡ് ചെയ്തിരുന്നു. എന്നാല്‍ പല അധ്യാപകരുടെയും സർട്ടിഫിക്കറ്റ് പരിശോധനാ ഫലം നെഗറ്റീവാകുകയായിരുന്നു.
ക്വാഡ്രാബേ എന്ന അന്താരാഷ്ട്ര ഏജന്‍സിയാണ് ബഹ്‌റൈന്‍ മന്ത്രാലയത്തിന് വേണ്ടി സര്‍ട്ടിഫിക്കറ്റ് പരിശോധനകള്‍ നടത്തുന്നത്. ഇന്ത്യയില്‍ നിന്ന് ബിഎഡ് പഠനം പൂര്‍ത്തിയാക്കി ബഹ്‌റൈനില്‍ ജോലി ചെയ്യുന്നവരുടെ ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകളാണ് മന്ത്രാലയത്തിന്റെ പരിശോധനയില്‍ അയോഗ്യമാണെന്ന് കണ്ടെത്തിയത്. നേരത്തെ അംഗീകാരം ഉണ്ടായിരുന്ന പല സർവകലാശാലകൾക്കും ഇപ്പോൾ അംഗീകാരം നഷ്ടപ്പെട്ടതാണ് പല അധ്യാപകര്‍ക്കും തിരിച്ചടിയായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.