മണ്ഡല വികസനസദസ്; മുഖ്യമന്ത്രിയും മന്ത്രിമാരും കെഎസ്‌ആര്‍ടിസിയില്‍ എത്തും; ഡിസംബര്‍ 12 മുതല്‍ 14 വരെ കോട്ടയം ജില്ലയില്‍,

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും ജനങ്ങളില്‍നിന്നു നേരിട്ടു പരാതികള്‍ സ്വീകരിക്കുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയോജക മണ്ഡലത്തിലുമെത്തുന്ന മണ്ഡല വികസനസദസ് ഡിസംബര്‍ 12 മുതല്‍ 14 വരെ ജില്ലയില്‍ നടക്കും.

മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും മുഴുവന്‍ സമയവും മണ്ഡല വികസനസദസിലും അനുബന്ധ പരിപാടികളിലുമായതിനാല്‍ ഡിസംബര്‍ 13ന് മന്ത്രിസഭാ യോഗവും കോട്ടയത്ത് നടക്കും. മുഖ്യമന്ത്രിയും 21 മന്ത്രിമാരും കെഎസ്‌ആര്‍ടിസിയുടെ പ്രത്യേക ബസിലാണ് മണ്ഡലസദസിനായി എത്തുന്നത്. ഇതിനായി പ്രത്യേക കെഎസ്‌ആര്‍ടിസിയുടെ ലോഫ്‌ളോര്‍ ബസ് തയാറായികൊണ്ടിരിക്കുകയാണ്. 

നവംബര്‍ 18ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിക്കുന്ന മണ്ഡല വികസന സദസ് ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് പര്യടനം ക്രമീകരിച്ചിരിക്കുന്നത്. 

ഇടുക്കി ജില്ലയിലെ പീരുമേട് നിയോജക മണ്ഡലത്തിലെ മണ്ഡലസദസിനുശേഷം ഡിസംബര്‍ 12ന് ഉച്ചകഴിഞ്ഞ് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മുണ്ടക്കയത്താണ് ആദ്യ മണ്ഡലസദസ്. തുടര്‍ന്ന് 4.30ന് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ പൊന്‍കുന്നത്തും വൈകിട്ട് ആറിന് പാലായിലും…

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !