സ്ഥാനാര്‍ഥികള്‍ വോട്ട് രേഖപ്പെടുത്തി; ജനങ്ങളുടെ കോടതി തീരുമാനിക്കുമെന്ന് ചാണ്ടി, പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കുമെന്ന് ജെയ്ക്ക് എൻ ഡി എ സ്ഥാനാര്‍ഥിക്ക് പുതുപ്പള്ളിയില്‍ വോട്ടില്ല.

കോട്ടയം: പുതുപ്പളളി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാന മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ വോട്ട് രേഖപ്പെടുത്തി.

എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് മണര്‍ക്കാട് എല്‍ പി സ്കൂളില്‍ എത്തി ആദ്യം വോട്ട് രേഖപ്പെടുത്തി. 50 മിനുട്ടോളം വരിയില്‍ നിന്ന ശേഷമാണ് അദ്ദേഹം വോട്ട് ചെയ്തത്. പുതുപ്പള്ളി പഞ്ചായത്തിലെ ജോര്‍ജിയന്‍ സ്‌കൂളിലെ 126ാം ബൂത്തിലെത്തിയാണ് ചാണ്ടി ഉമ്മൻ കുടുംബത്തോടൊപ്പം വോട്ട് ചെയ്തത്. എൻ ഡി എ സ്ഥാനാര്‍ഥിക്ക് പുതുപ്പള്ളിയില്‍ വോട്ടില്ല.

മണര്‍ക്കാട് പളളിയിലെത്തി പിതാവിന്റെ കല്ലറയില്‍ പോയി പ്രാര്‍ഥിച്ച ശേഷമാണ് ജെയ്ക്ക് വോട്ട് ചെയ്യാനെത്തിയത്. വികസന സംവാദത്തില്‍ നിന്ന് ഒളിച്ചോടിയത് യു ഡി എഫ് ആണെന്ന് അദ്ദേഹം പറഞ്ഞു. ഈ വോട്ടെടുപ്പ് പുതിയ പുതുപ്പളളിയെ സൃഷ്ടിക്കും. തികഞ്ഞ വിജയ പ്രതീക്ഷയുണ്ട്. 

ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദത്തിലെ ഓഡിയോ ക്ലിപ്പിനെതിരെ പരാതി കൊടുക്കാൻ യു ഡി എഫ് തയ്യാറാണോയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് ഓഡിയോ ചോര്‍ത്തിയതെന്നും കോണ്‍ഗ്രസ് നേതാക്കളുടെ സംഭാഷണമാണെന്നും ജെയ്ക് പറഞ്ഞു.

അതിരാവിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തിയും പുതുപ്പളളി പളളിയിലെത്തിയും പ്രാര്‍ഥിച്ചാണ് ചാണ്ടി ഉമ്മൻ്റെ പോളിംഗ് ദിവസം തുടങ്ങിയത്. തുടര്‍ന്ന് ഏതാനും ബൂത്തുകള്‍ സന്ദര്‍ശിച്ചു. ഉമ്മൻ ചാണ്ടിയുടെ പാത പിന്തുടരാൻ ശ്രമിക്കുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. 

എന്നാല്‍ അദ്ദേഹത്തെ പോലെയാകാൻ പറ്റുമോയെന്ന് അറിയില്ല. ജനങ്ങളുടെ കോടതിയില്‍ ഇന്ന് എല്ലാം തീരുമാനിക്കും. വികസനം ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞവര്‍ എന്താണ് ചെയ്തത്. വ്യക്തി അധിക്ഷേപത്തിലേക്ക് അധഃപതിച്ചതെന്തിനെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. പുതുപ്പളളിയുടെ വികസനം തടസ്സപ്പെടുത്തിയത് ഈ സര്‍ക്കാറാണെന്നും ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !