ന്യൂഡല്‍ഹി: ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റുമോ എന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഒരു ഔദ്യോഗിക ക്ഷണക്കത്താണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിക്കുന്ന ജി-20 ഉച്ചകോടിയുടെ അത്താഴ വിരുന്നിന് ക്ഷണിച്ച് കൊണ്ട് അയച്ച ഔദ്യോഗിക കത്തില്‍ ‘ഇന്ത്യയുടെ പ്രസിഡന്റ് ‘ എന്നതിന് പകരം ‘ഭാരതത്തിന്റെ പ്രസിഡന്റ്’ എന്നാണ് പരാമര്‍ശിച്ചത്. ഇതോടെയാണ് രാജ്യത്തിന്റെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണോ എന്ന ഊഹാപോഹങ്ങള്‍ വ്യാപിച്ചത്.
വിഷയത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. ബിജെപി നേതാക്കൾ ഉൾപ്പടെ നിരവധി പേർ അനുകൂലിച്ചു, കോൺഗ്രസ്സും മറ്റുള്ള പ്രതിപക്ഷ കക്ഷികൾ പ്രതികൂലിച്ചും സർക്കാരിനെതിരെ നീങ്ങി
ഇന്ത്യയുടെ പേര് ഭാരത് എന്ന് പുനര്‍നാമകരണം ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ജി 20 ഉച്ചകോടി അത്താഴ വിരുന്നിനുളള ക്ഷണത്തില്‍ 'ഇന്ത്യയുടെ രാഷ്ട്രപതി' എന്നതിന് പകരം 'ഭാരതത്തിന്റെ പ്രസിഡന്റ്' എന്നാണ് രേഖപ്പെടുത്തിയിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു.സെപ്തംബര്‍ 18 ന് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ആരംഭിക്കാനിരിക്കെ, ഈ മാറ്റം പ്രാബല്യത്തില്‍ വരുത്തുന്നതിനായി ഒരു ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിച്ചേക്കുമെന്ന് ഊഹാപോഹമുണ്ട്. സമ്മേളനത്തിന്റെ അജണ്ട ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇത്തരമൊരു ബില്ലിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
'അതായത് ഈ വാര്‍ത്ത സത്യമാണ്. രാഷ്ട്രപതി ഭവന്, സെപ്തംബര്‍ 9 ന് നടക്കുന്ന ജി 20 അത്താഴത്തിന് ക്ഷണം അയച്ചത് 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിന് പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന പേരിലാണ് ' ജയറാം രമേശ് എക്സിലെ (ട്വിറ്റര്‍) പോസ്റ്റില്‍ പറഞ്ഞു.
'ഇപ്പോള്‍, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 1 ല്‍ ഇങ്ങനെ വായിക്കാം: 'ഇന്ത്യ എന്നായിരുന്ന ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും.' എന്നാല്‍ ഇപ്പോള്‍ ഈ 'യൂണിയന് ഓഫ് സ്റ്റേറ്റ്' പോലും ആക്രമണത്തിനിരയായിരിക്കുകയാണ്' ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
"പേര് മാറ്റം വസ്തുതവിരുദ്ധം" പേര് മാറ്റുന്നുവെന്ന വാർത്തകൾ നിഷേധിക്കുകയാണ് കേന്ദ്ര സർക്കാർ. പ്രസിഡന്റ് ഓഫ് ഇന്ത്യക്കു പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ക്ഷണക്കത്ത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.
എന്നാല്‍ രാജ്യത്തിന്റെ പേര് മാറ്റ അഭ്യൂഹങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്. പേര് മാറ്റം അഭ്യൂഹം മാത്രമാണെന്നാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.