തിരുവനന്തപുരം; സിപിഎം നേതാക്കളുടെ ഭാര്യമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശിയും കോൺഗ്രസ് കോടങ്കര വാർഡ് പ്രസിഡന്റുമായ എബിൻ കോടങ്കരയെ (27) ആണു സിറ്റി സൈബർ പൊലീസ് അറസ്‍റ്റ് ചെയ്തത്.
എ.എ.റഹീം എംപിയുടെ ഭാര്യ അമൃത റഹീം നൽകിയ പരാതിയിലാണ് അറസ്റ്റ്.ഫെയ്സ്ബുക്കിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് അമൃത റഹീം പരാതി നൽകിയത്. കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ ഐഡിയിൽ നിന്നാണു ചിത്രങ്ങൾ പ്രചരിപ്പിച്ചത്.എബിനാണ് ഇതു തയാറാക്കിയതെന്നു സൈബർ പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇടതുവനിതാ നേതാക്കൾക്കെതിരെ ഇതേ പ്രൊഫൈലിൽനിന്നു പ്രചാരണം നടത്തിയിരുന്നതായും സൈബർ പൊലീസ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.