ന്യൂഡൽഹി; നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്ക് സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമനം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിങ് കൗൺസിൽ ചെയർമാൻ ചുമതലയും സുരേഷ് ഗോപിക്കാണ്.
മൂന്നു വർഷത്തേക്കാണു നിയമനം. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണു ഇതുസംബന്ധിച്ച വിവരം എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പങ്കുവച്ചത്. അതേ സമയം എംപി സ്ഥാനവും മറ്റു പരിഗണനകളും സുരേഷ് ഗോപിക്ക് കിട്ടുമ്പോൾ തിരുവനന്തപുരത്തെ കൃഷ്ണകുമാർ അടക്കമുള്ള നിരവധി സിനിമാ പ്രവർത്തകരും കേരളത്തിലെ ഘടകകക്ഷികളിൽ പെട്ട ഉന്നതരും ഇപ്പോഴും നിരാശയിലാണ്.പാർട്ടിക്ക് വേണ്ടി പരിഹാസങ്ങളും അവഗണനകളും നേരിട്ട് പാർട്ടി പ്രവർത്തകരായി നിന്ന ഭീമനും,രാജസേനനും അലി അക്ബറും ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ടതും പാർട്ടിയിൽ നിന്ന് തന്നെയുള്ള അവഗണനകൾ കൊണ്ടാണ് എന്നിരിക്കെയാണ് സുരേഷ്‌ഗോപിയെ മാത്രമായി പാർട്ടി സ്ഥാനമാനങ്ങൾ നൽകി പരിഗണിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.