ബിജെപിയിൽ പരിഗണന കിട്ടുന്നില്ലെന്ന് ആരോപിച്ചു അടുത്തിടെ നടൻ ഭീമൻ രഘു സിപിഎമ്മില്‍ അംഗത്വം എടുത്തിരുന്നു. ഇപ്പോഴിതാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ നേരിടാൻ താൻ തയ്യാറാണെന്ന് ഭീമൻ രഘു പറയുന്നു.
എവിടെ നിന്നാലും ജയിക്കും എന്ന ആത്മവിശ്വാസമുള്ള വ്യക്തിയാണ് താനെന്നും ഇടതുപക്ഷത്തെ നന്നാക്കാനാണ് തന്റെ ശ്രമമെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഭീമൻ രഘു പറഞ്ഞു. . ഇടുപക്ഷത്തിന് വേണ്ടി മത്സരിക്കാനും സുരേഷ് ഗോപിയെ നേരിടാനും തയ്യാറാണെന്ന് നടൻ പറഞ്ഞത് ശ്രദ്ധനേടുകയാണ്.‘സംശയം എന്തിരിക്കുന്നു. സുരേഷ് ഗോപിയെ തിരഞ്ഞെടുപ്പില്‍ നേരിടാനുള്ള ആത്മവിശ്വാസം എനിക്കുണ്ട്. വന്നു കയറിയ ഉടനെ എംപി ഇലക്ഷന് പോയാല്‍ പലരും വേറൊരു രീതിയില്‍ വ്യാഖ്യാനിക്കുവായിരിക്കും. പക്ഷെ, എംപി ഇലക്ഷന് നില്‍ക്കാനും തിരഞ്ഞെടുപ്പ് സമയം പാര്‍ട്ടിക്ക് വേണ്ടി പ്രചരണം നടത്താനും ഞാൻ തയ്യാറാണ്. സുരേഷ് ഗോപി നില്‍ക്കുന്നിടത്ത് ഞാൻ പോയി ഇടതുപക്ഷത്തിന് വേണ്ടി സംസാരിക്കും. സത്യം സത്യമായിട്ട് പറയും’.
‘എന്നെക്കാളും വലിയ ചുമതലയാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. സുരേഷിന് എംപി പോസ്റ്റാണ് ലഭിച്ചത്. അപ്പോള്‍ ഞാൻ വിളിച്ചാല്‍ എന്റെ പ്രചരണത്തിനായി വരേണ്ടത് മര്യാദയായിരുന്നു. പക്ഷെ, പ്രധാനമന്ത്രിയോടൊപ്പം പരിപാടിയുള്ളതിനാല്‍ അദ്ദേഹം വന്നില്ല.
അമിതാഭ് ബച്ചൻ വന്നാലും ജയിക്കുമെന്ന് പറയുന്ന ആളാണ് ഞാൻ. അത്ര കോണ്‍ഫിഡന്റ് ആണ് ഞാൻ. ബിജെപി എനിക്ക് ചാൻസ് തന്നില്ല. ഞാൻ എല്‍ഡിഎഫില്‍ വന്നു. ആ പാര്‍ട്ടിയെ എനിക്ക് നന്നാക്കണം. അതിന് എനിക്കൊരു പ്രചാരകനാകണം. എന്നെ ഒന്ന് നിര്‍ത്തണം’- ഭീമൻ രഘു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.