പാലാ: കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ നേതൃത്വത്തിൽ കരൂർ ഗ്രാമപഞ്ചായത്തിൽ ഭരണം നടത്തുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി കരൂർ പഞ്ചായത്തിൽ വൻ അഴിമതി നടത്തിവരികയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
ലക്ഷങ്ങൾ മുടക്കി കരൂർ ഗ്രാമപഞ്ചായത്ത് അല്ലപ്പാറയിൽ നിർമ്മിച്ച വിശ്രമ കേന്ദ്രത്തിലെ പാർക്കും, ചെടികളും നശിച്ച് പ്രവർത്തന രഹിതമാക്കിയതിലും വലിയ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും സജി പറഞ്ഞു.നിയമപരമായി പ്രവർത്തന അനുമതി കൊടുക്കാൻ റോഡിന് വീതി ഇല്ലത്ത കുടക്കച്ചിറയിൽ പാറമടക്ക് പഞ്ചായത്ത് അനുമതി നൽയിയതു മൂലം അപകടം നിത്യ സംഭവമായിരിക്കുകയാണെന്നും സ്കൂൾ കുട്ടികൾക്കും, നാട്ടുകാർക്കും ഇത് മൂലം വലിയ ഭീതി ഉണ്ടായിരിക്കുകയാണെന്നും പരിസ്ഥിതി ലോല പ്രദേശങ്ങളെ പോലും തകർക്കുവാൻ പഞ്ചായത്ത് ഭരണസമിതി ഒത്താശ ചെയ്തു കൊടുക്കുകയാണെന്നും സജി പറഞ്ഞു.
കേരളാ കോൺഗ്രസ് കരൂർ മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി നടത്തുന്ന അഴിമതിക്കും ജനദ്രോഹ ഭരണത്തിനും എതിരെ കേരളാ കോൺഗ്രസ് കരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 26/09/2023 ചൊവ്വ 10 AM ന് കരൂർ പഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തുന്നതിനും യോഗം തീരുമാനിച്ചു.
കേരളാ കോൺഗ്രസ് കരൂർ മണ്ഡലം പ്രസിഡണ്ട് ജോസ് കുഴികുളം അധ്യക്ഷത വഹിച്ചു.
കേരളാ കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡണ്ടും ഇന്നതാ അധികാര സമിതി അംഗവുമായ ജോർജ് പുളിങ്കാട്, കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മൈക്കിൾ പുല്ലുമാക്കൽ, ജില്ലാ സെക്രട്ടറി ജയിംസ് ചടനാക്കുഴി,
ബ്ബോക്ക് പഞ്ചായത്ത് മെമ്പർ ഷീല ബാബു കുര്യത്ത്, ടോമി താണോലിൽ, ബോബി മൂന്നുമാക്കൽ, ബേബി പാലിയ്ക്കുന്നേൽ, ബെന്നി വെള്ളരിങ്ങാട്ട്, ജസ്റ്റ്യൻ പാറപ്പുറത്ത്, ഷാജി മാവേലി ജോസ് സെബാസ്റ്റ്യൻ, അഗസ്റ്റ്യൻ ജോസഫ്,തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.