തിരുവനന്തപുരം;കേന്ദ്രസർക്കാർ വിഹിതം നൽകാത്തതിനാൽ പ്രതിസന്ധിയിലായ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി മുടക്കമില്ലാതെ തുടരാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി 81.57 കോടി രൂപ അനുവദിച്ചു. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി മുടങ്ങില്ലെന്നും പദ്ധതി നിർത്തുന്നുവെന്ന് തീരുമാനമെടുക്കാൻ ഒരു ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നടപ്പുസാമ്പത്തിക വർഷം പദ്ധതിക്കായി കേന്ദ്ര സർക്കാർ നൽകാനുള്ളത് 284.31 കോടി രൂപയാണ്. ആദ്യഗഡു 170.59 കോടി രൂപ പോലും നൽകിയിട്ടില്ല. പദ്ധതി മുടങ്ങാതിരിക്കാൻ സംസ്ഥാന വിഹിതത്തിന്റെ പകുതി 81.57 കോടി രൂപയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുവദിച്ചത്.ഇതുപയോഗിച്ച് ജൂൺ–- ജൂലൈ മാസത്തെ മുഴുവൻ തുകയും ആഗസ്തിലെ ഒരു വിഹിതവും സ്‌കൂളുകൾക്ക് നൽകും. 2021–-22 അധ്യയന വർഷത്തിൽ കേന്ദ്ര സർക്കാർ നൽകാനുള്ള തുകയ്ക്കു കാത്തുനിൽക്കാതെ സംസ്ഥാന വിഹിതം ഉൾപ്പെടുത്തി കുടിശ്ശിക തീർത്തതായും മന്ത്രി അറിയിച്ചു. കേന്ദ്രവിഹിതമായ 132.90 കോടിയും സംസ്ഥാന വിഹിതമായ 76.78 കോടിയും ചേർത്ത് 209.68 കോടി രൂപയാണ് അനുവദിച്ചത്.
സ്‌കൂൾ പാചക തൊഴിലാളികൾക്ക് മാസം ആയിരം രൂപ വേതനമാണ് കേന്ദ്രം നിശ്‌ചയിച്ചത്. സംസ്ഥാന സർക്കാർ 13,500 രൂപവരെ നൽകുന്നുണ്ട്. കേന്ദ്രം നിശ്‌ചയിച്ച തുക മാറ്റിനിർത്തി ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങളിലെ വേതനം നൽകി. 13,611 തൊഴിലാളികൾക്ക് ഈ ആനുകൂല്യം ലഭിച്ചതായും മന്ത്രി അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.