തിരുവനന്തപുരം;സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചു പണി വരുന്നു എൽഡിഎഫിലെ മുൻ ധാരണപ്രകാരം നവമ്പർ മാസത്തിൽ മന്ത്രിസഭാ പുനഃ സംഘടന ഉണ്ടാകും. മുൻ ധാരണ പ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനത്തു നിന്ന് മാറും.
ഘടകകഷികളിലെ മന്ത്രി സ്ഥാനങ്ങളിലെ അഴിച്ചു പണിയിൽ പ്രഥമ പരിഗണന കേരള കോൺഗ്രസ് ബാലകൃഷ്ണ പിള്ള വിഭാഗത്തിനാണ് എന്നാൽ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നൽകുന്നതിൽ സിപിഎമ്മിനുള്ള ഭിന്നതയുണ്ട് എന്നാണ് ഇടത്‌മുന്നണി വൃത്തങ്ങൾ നൽകുന്ന സൂചന.
സോളാർ കേസിനെ സംബന്ധിച്ച് വീണ്ടും ചർച്ചകളും വിവാദങ്ങളും ഗണേഷ് കുമാറിനെ ചുറ്റിപ്പറ്റിമാധ്യമങ്ങളിൽ വരുന്ന സാഹചര്യത്തിൽ മന്ത്രി സ്ഥാനം നൽകുന്നത് വൻ വിവാദങ്ങളിലേക്ക് നീങ്ങുമോ എന്ന ആശങ്കയും സർക്കാരിനുണ്ട്.
എന്നാൽ ആന്റണി രാജുവിനേക്കാൾ മുതിർന്ന നേതാവായ ഗണേഷിന് ആദ്യടേമിൽ മന്ത്രിസ്ഥാനം നൽകാതിരുന്നത് ബാലകൃഷ്‌ണപിള്ളയുടെ മരണത്തെ തുടർന്ന് കുടുംബത്തിലുണ്ടായ പ്രശനങ്ങളായിരുന്നു.
ഇത്തവണ മന്ത്രി സ്ഥാനം ലഭിച്ചാലും ഗതാഗത വകുപ്പ് ലഭിക്കാനാണ് സാധ്യത.അടുത്ത ആഴ്ച ചേരുന്ന സിപിഎം ,ഇടതുമുന്നണി നേതൃയോഗങ്ങൾക്ക് ശേഷം സർക്കാരിലെ പുതിയ മാറ്റങ്ങളെ കുറിച്ചുള്ള ചിത്രം വ്യക്തമാകും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.