'' അധ്യാപക ദിനത്തിൽ മൂന്ന് തലമുറകളുടെ സംഗമ വേദിയായി ഉഴവൂർ ജയ്ഹിന്ദ് പബ്ളിക് ലൈബ്രറി,''

ഉഴവൂർ;വ്യത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് അധ്യാപകദിനാചരണം. യു.എൻ ഔദ്യോഗികമായി ഒക്ടോബർ അഞ്ചിനാണ് അധ്യാപകദിനം ആഘോഷിക്കുന്നതെങ്കിൽ നമ്മൾ ഇന്ത്യക്കാർ മുന്‍ രാഷ്​ട്രപതി ഡോ.എസ്.രാധാകൃഷ്​ണൻെറ ജന്മദിനമായ സെപ്റ്റംബർ അഞ്ചിനാണ് അത് ആഘോഷിക്കുന്നത്. 

ലോകത്ത് അഞ്ചു കോടിയിലേറെ അധ്യാപകരുണ്ട്. സമൂഹത്തിന് അവര്‍ നല്‍കുന്ന വിലപ്പെട്ട സംഭാവനകളെക്കുറിച്ച് ഓര്‍ക്കാനും അവരെ ബഹുമാനിക്കാനുമാണ് യുെനസ്കോ ലോക അധ്യാപക ദിനം ആചരിക്കുന്നത്. 1966 ഒക്ടോബര്‍ അഞ്ചിന് അധ്യാപകരുടെ പദവി സംബന്ധിച്ച് യുെനസ്കോ നടത്തിയ രാജ്യാന്തര- സര്‍ക്കാര്‍തല സമ്മേളനത്തിെൻറ ഓർമക്കായാണ് ഈ ദിനം അധ്യാപക ദിനമായി പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്​ട്രപതിയായിരുന്നു ഡോ. എസ്‌. രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണൻ. ഭാരതീയ തത്ത്വചിന്ത പാശ്ചാത്യർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിലും ശ്രദ്ധേയമായ പങ്കുവഹിച്ചിരുന്ന എസ് രാധാകൃഷ്ണൻ ഇന്ത്യയുടെ രാഷ്​​ട്രീയ നേതൃനിരയിൽ അപൂർവമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിൽപെടുന്നയാളായിരുന്നു. ഭാരതീയ- പാശ്ചാത്യ ദർശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങൾ അദ്ദേഹത്തിെൻറ ആഴമേറിയ പാണ്ഡിത്യത്തിെൻറ തെളിവാണ്. അധ്യാപകരുടെ അധ്യാപകന്‍ എന്ന നിലയില്‍ അദ്ദേഹം അറിയപ്പെടുന്നു.
ഉഴവൂർ ജയ്ഹിന്ദ് പബ്ളിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ അധ്യാപകദിനാചരണം സെപ്തംബർ 3-ന് മൂന്ന് മണിക്ക് ബഹുജന പങ്കാളിത്തതോടെ നടത്തപെടുകയുണ്ടായി .ഇതിനോടനുബന്ധിച്ച് ഉഴവൂർ ജയ്ഹിന്ദ് പബ്ളിക് ലൈബ്രറിയിൽ മുതിർന്ന അധ്യാപകരെ ആദരിക്കുകയും ചെയ്തു ,ബഹുമാനപ്പെട്ട ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് അധ്യാപകദിനാചരണം ഉദ്ഘാടനംചെയ്തു. തുടർന്ന് അദ്ദേഹം അധ്യാപകരെ ആദരിക്കുകയും ചെയ്തു,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !