സെലിബ്രിറ്റികളുടെ വിശേഷങ്ങള്‍ അറിയാൻ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. പ്രത്യേകിച്ചും സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്ന രീതികള്‍.
ഇപ്പോള്‍ സോഷ്യല്‍ മീഡിയല്‍ ശ്രദ്ധ നേടുന്നത് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ ഭക്ഷണ ശൈലിയെ കുറിച്ച് പേഴ്സണല്‍ ഷെഫ് പറഞ്ഞ വാക്കുകളാണ്. വളരെ കൃത്യമായ ഭക്ഷണരീതി പിന്തുടരുന്ന ആളാണ് മമ്മൂട്ടിയെന്നാണ് ഷെഫ് പറയുന്നത്.ഒരു അഭിമുഖത്തില്‍ ഷെഫ് പങ്കുവച്ചത് ഇങ്ങനെ,
ഓട്സ്, പപ്പായ, മുട്ടയുടെ വെളള, തലേദിവസം വെളളത്തില്‍ കുതിര്‍ത്ത ബദാം എന്നിവയാണ് മമ്മൂക്കയുടെ പ്രഭാത ഭക്ഷണം. ഉച്ചക്ക് ചോറിന് പകരം ഓട്സിന്റെ പുട്ടാണ് കഴിക്കുന്നത്. തേങ്ങ അരച്ച മീൻകറി, വറുത്ത ഭക്ഷണ സാധനങ്ങളൊന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറില്ല. കരിമീൻ, കണമ്പ്, തിരുത, കൊഴുവ എന്നിവയാണ് അദ്ദേഹത്തിന്റെ ഇഷ്ട മീൻ വിഭവങ്ങള്‍. കൂടാതെ കുരുമുളക് പൊടി ചേര്‍ത്ത വെജിറ്റബിള്‍ സാലഡും മെനുവിലുണ്ട്.
വൈകീട്ട് അദ്ദേഹം അധികം ഭക്ഷണം കഴിക്കാറില്ല. കട്ടൻ ചായ കുടിക്കും. ഗോതമ്പിൻ്റെയോ ഓട്സിന്റേയോ ദോശയാണ് രാത്രി ഭക്ഷണം. അതും മൂന്ന് എണ്ണത്തില്‍ കൂടുതല്‍ കഴിക്കില്ല. ദോശയ്ക്കൊപ്പം മസാല ചേര്‍ക്കാത്ത തേങ്ങാപ്പാല്‍ ഒഴിച്ച നാടൻ ചിക്കൻ കറിയാണ് കഴിക്കാറുളളത്. അത് ഇല്ലെങ്കില്‍ ചട്ണി മതി. അതിനുശേഷം അദ്ദേഹം കൂണ് സൂപ്പ് കഴിച്ച് അന്നത്തെ ഭക്ഷണം അവസാനിപ്പിക്കും’- ഷെഫ് വെളിപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.