പോലീസിസ് സ്റ്റേഷനിൽ നിരക്ക് വർദ്ധന 'സി.ഐ.നാലുമണിക്കൂർ വിട്ടുകിട്ടുന്നതിന് 3340 രൂപ'പോലീസ് നായയ്ക്ക് 7280 രൂപ; വയർലെസ് സെറ്റിന് 2425...!

തിരുവനന്തപുരം:വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പോലീസിൽനിന്ന് ലഭിക്കേണ്ട രേഖകൾക്ക് ഒക്ടോബർ മുതൽ പണം നൽകണം. കേസുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനികൾക്ക് നൽകേണ്ട ജനറൽ ഡയറി, എഫ്.ഐ.ആർ., പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, മുറിവ് (വൂണ്ട്) സർട്ടിഫിക്കറ്റ് തുടങ്ങിയവയിൽ ഒരോന്നും ലഭിക്കാൻ 50 രൂപ വീതമാണ് നൽകേണ്ടത്. നേരത്തേ ഇതിന് പണം നൽകേണ്ടതില്ലായിരുന്നു.

ഇതുൾപ്പെടെ പണം നൽകി പോലീസിൽനിന്ന് ലഭിക്കേണ്ട സേവനങ്ങളുടെ നിരക്കുകൾ ഒക്ടോബർ ഒന്നുമുതൽ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി.പോലീസ് സ്റ്റേഷൻ പരിധിയിൽ ജാഥ നടത്തുന്നതിന് അനുമതി ലഭിക്കാനുള്ള അപേക്ഷാ ഫീസ് 2000 രൂപയാക്കി. 

സബ് ഡിവിഷൻ പരിധിയിൽ 4000 രൂപയും ജില്ലാ തലത്തിൽ സംഘടിപ്പിക്കണമെങ്കിൽ 10,000 രൂപയും പോലീസിൽ നൽകുന്ന അപേക്ഷയ്ക്കൊപ്പം നൽകണം. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പബ്ലിക് ലൈബ്രറികൾ, ശാസ്ത്രസ്ഥാപനങ്ങൾ എന്നിവയ്ക്ക്‌ പണം നൽകേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

പോലീസ് നായയ്ക്ക് 7280 രൂപ; വയർലെസ് സെറ്റിന് 2425 : പോലീസ് നായയെ 7280 രൂപ നൽകിയാൽ ഒരു ദിവസത്തേക്ക് വാടകയ്ക്ക് ലഭിക്കും. വയർലെസ് സെറ്റൊന്നിന് 2425 രൂപ നൽകിയാൽ മതി. സ്വകാര്യ ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നതിനുള്ള ഫീസ് നിരക്കും വർധിപ്പിച്ചു. സി.ഐ. വരെയുള്ള ഉദ്യോഗസ്ഥരെ ഇത്തരത്തിൽ സ്വകാര്യ ആവശ്യത്തിന് നൽകും. 

സി.ഐ.യെ പകൽ നാലുമണിക്കൂർ വിട്ടുകിട്ടുന്നതിന് 3340 രൂപയും രാത്രിയിലെങ്കിൽ 4370 രൂപയും നൽകിയാൽ മതി. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് ഇതിലും കുറഞ്ഞ നിരക്ക് നൽകിയാൽ മതി. റൈഫിൾ, കെയ്ൻ ഷീൽഡ്, മെറ്റൽ ക്യാപ് ഉൾപ്പെടെയാണ് ഈ തുക നൽകേണ്ടത്. ഫിംഗർപ്രിന്റ് ബ്യൂറോ, ഫൊറൻസിക് സയൻസ് ലാബ് എന്നിവയിൽ നിന്നുള്ള സേവന നിരക്കും വർധിപ്പിച്ചു. 

സ്വകാര്യ കേസുകളുമായി ബന്ധപ്പെട്ട് കോടതികൾ അയക്കുന്ന ഡി.എൻ.എ. സാമ്പിളുകളുടെ പരിശോധനയ്ക്ക് 24,255 രൂപയാക്കി വർധിപ്പിച്ചു. ഫൊറൻസിക് ലാബിലെ ഹാർഡ് ഡിസ്ക് പരിശോധന, ഫോൺകളിലെ മെമ്മറി കാർഡ് ഉൾപ്പെടെയുള്ളവയുടെ പരിശോധനാ തുകയും വർധിപ്പിച്ചിട്ടുണ്ട്. കേസില്ലാ റിപ്പോർട്ടിനും ഫീസ് കൂടി വിദേശത്തു പോകുന്നതിനും ജോലിയിൽ പ്രവേശിക്കുന്നതിനുമൊക്കെ ആവശ്യമായി വരുന്ന ‘കേസുകളിൽ ഉൾപ്പെട്ടിട്ടില്ല’ എന്ന സർട്ടിഫിക്കറ്റിന് നേരത്തേ 555 രൂപയുണ്ടായിരുന്നത് 610 രൂപയായി ഉയർത്തി. 

പോലീസ് വാഹനങ്ങൾ സ്വകാര്യ ആവശ്യത്തിന് വിട്ടുകിട്ടുന്നതിനുള്ള തുകയിലും വർധന വരുത്തിയിട്ടുണ്ട്. മിനിമം ചാർജ്‌ തുകയും വർധിപ്പിച്ചു. വാഹനം കേടായാൽ നൽകേണ്ട തുകയിലും നേരിയ വർധന വരുത്തി സർക്കാർ ഉത്തരവിറക്കി. മൈക്ക് ലൈൻസൻസിനുള്ള ഫീസ് 15 രൂപ വർധിപ്പിച്ചു. ഓടുന്ന വാഹനത്തിലെ മൈക്ക് ഉപയോഗത്തിന് 610 രൂപ ഫീസടയ്ക്കണം. ഇത്തരം വാഹനങ്ങൾ സംസ്ഥാനത്താകെ ഉപയോഗിക്കുന്നതിന് നേരത്തേ 5515 രൂപയാണ് ഈടാക്കിയിരുന്നതെങ്കിൽ ഒക്ടോബർ മുതൽ ഇത് 6070 രൂപയാക്കി.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

സ്വർണ്ണം വിറ്റ് കോവിഡ് രോഗികളെ ചികിൽസിച്ച പ്രിയപ്പെട്ട മെമ്പർ | ELECTION 2025

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

മയക്കുമരുന്ന്, മണ്ണ്-പാറമട ലോബികൾക്ക് എതിരെ ദീർഘവീക്ഷണമുള്ള പദ്ധതികളുമായി BJP സ്ഥാനാർഥി സതീഷ് KB

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !