ഇരിങ്ങാലക്കുട:കെഎസ്ഇബി ഓഫീസിൽ മദ്യപിച്ച് എത്തിയ ഓവർസിയർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ കാർ അടിച്ചു തകർത്തു. ഓവർസീയർമാർ തമ്മിലുള്ള തർക്കത്തിൽ ആളുമാറിയാണ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ കാർ അടിച്ചു തകർത്തത്.
സംഭവത്തിൽ ബസ് സ്റ്റാന്റിന് സമീപം പ്രവർത്തിക്കുന്ന നമ്പർ വൺ സെക്ഷൻ ഓഫീസിലെ ഓവർസിയർ കോലഴി സ്വദേശി പട്ടത്ത് ജയപ്രകാശിനെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുവന്നൂർ സബ് ഡി വിഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.എസ് സാജുവിന്റെ കാറാണ് ജയപ്രകാശ് അടിച്ചു തകർത്തത്.
വെള്ളിയാഴ്ച്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം നടന്നത്. ഓഫിസിലേക്ക് മദ്യപിച്ചെത്തിയ ജയപ്രകാശ് മറ്റൊരു ഓവർസിയറായ കൊറ്റനല്ലൂർ സ്വദേശി സിനിലിനെ അസഭ്യം പറയുകയും ഇത് വാർക്കു തർക്കത്തിലും സംഘർഷത്തിലേക്കുമെത്തുകയായിരുന്നു. മറ്റു ജീവനക്കാർ ഇടപ്പെട്ടതോടെ ജയപ്രകാശ് ഓഫിസിൽ നിന്നും പുറത്തേക്ക് പോയി.
പിന്നീട് തൂപ്പു വെട്ടുവാനായി ജീവനക്കാൻ ഉപയോഗിക്കുന്ന വാളുമായി എത്തി ഒഫീസിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ സിനിലാണ് ഇരിക്കുന്നതെന്നു കരുതി കാറിന്റെ വലത് വശത്ത് ഡ്രൈവർ സീറ്റിനടുത്തുള്ള ഡോറിലെ ഗ്ലാസ് അടിച്ചു തകർത്തു.
ഈ സമയത്ത് കാറിനുളളിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സാജു ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സിനിലിന്റെയും സാജുവിന്റെയും കാറുകൾ ഒരേ നിറത്തിലുളളതാണ്. സംഭവ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജയപ്രകാശിനെ മറ്റു ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പോലിസിനെ ഏൽപിച്ചു.
എസ്ഐ എം.എസ് ഷാജന്റെ നേതൃത്വത്തിൽ ഇയാളെ കസ്റ്റഡിൽ എടുത്ത് തുടർ നടപടികൾ സ്വീകരിച്ചു. വിഷയത്തിൽ പരാതിയുമായി മുന്നോട്ട് പോകുമെന്ന് സിനിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.