കൊച്ചി;ഐഎസ്എല്‍ ഫുട്ബോളിന്റെ 10ാം സീസണിന് സെപ്തംബര്‍ 21-ന് തുടക്കമാകും.കൊച്ചിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഏറ്റുമുട്ടും.
വൈകുന്നേരം എട്ട് മുതലാണ് മത്സരം.ഡബിള്‍ ഹെഡറുകള്‍ വൈകുന്നേരം 5.30 ന് ആരംഭിക്കും.കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു പ്ലേ ഓഫ് മത്സരം വിവാദമായിരുന്നു.കഴിഞ്ഞ സീസണിലെ നോക്കൗട്ട് മത്സരത്തിൽ ബെംഗളൂരു നേടിയ ഫ്രീകിക്ക് ഗോളിൽ പ്രതിഷേധിച്ചാണ് ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ട് വിട്ടത്.തുടർന്ന് ബ്ലാസ്റ്റേഴ്സിനു വൻ തുക പിഴയും പരിശീലകൻ ഇവാൻ വുക്കൊമാനോവിച്ചിന് മത്സരങ്ങളിൽ വിലക്കും ശിക്ഷ വിധിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.