ഡൽഹി;ഇന്ത്യയുടെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന ജി-20 സമ്മേളനം വിജയകരമായി അവസാനിച്ചുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഔദ്യോഗിക വക്താവ് മാത്യൂ മില്ലര്‍. സമ്മേളനം സമ്പൂര്‍ണവിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”സമ്മേളനം സമ്പൂര്‍ണ വിജയമായിരുന്നുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
ജി-20 ഒരു വലിയ സംഘടനയാണ്. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളും ജി-20യില്‍ അംഗങ്ങളാണ്,” മില്ലര്‍ പറഞ്ഞു. റഷ്യ-യുക്രൈയ്ന് യുദ്ധത്തില്‍ റഷ്യയെ ആക്രമണകാരിയായി ചിത്രീകരിക്കാത്ത രീതിയെക്കുറിച്ചും ചോദ്യങ്ങളുയര്‍ന്നിരുന്നു. വിഷയത്തില്‍ ഇരുവിഭാഗങ്ങളെയും നേരിട്ട് കുറ്റപ്പെടുത്താത്ത സമീപനമാണ് സമ്മേളനത്തില്‍ നേതാക്കള്‍ സ്വീകരിച്ചത്. അതേസമയം ആണവായുധ ഭീഷണി പുറപ്പെടുവിക്കുന്നതിനെയും അവയുടെ ഉപയോഗത്തിനെതിരെയും സമ്മേളനം കര്‍ശന മുന്നറിയിപ്പ് നല്കി.
എല്ലാവരും പരസ്പരം പ്രാദേശിക പരമാധികാരത്തെ ബഹുമാനിക്കണമെന്നും ജി-20 സമ്മേളനം ആഹ്വാനം ചെയ്തു. യുക്രൈയ്നിലെ സമാധാനം പുനസ്ഥാപിക്കണമെന്നും ഇരു രാജ്യങ്ങളുടെയും ശത്രുത അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് വഴിയൊരുക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. ” വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുള്ള നിരവധി അംഗങ്ങളുണ്ട്.
രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കണമെന്നും ആ തത്വങ്ങള്‍ ലംഘിക്കരുതെന്നുമുള്ള പ്രസ്താവന സമ്മേളനം മുന്നോട്ട് വെച്ചിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട പ്രസ്താവനയാണ് അതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കാരണം റഷ്യ-യുക്രൈയ്ന് അധിനിവേശത്തിന്റെ കാതലായ കാരണവും അതുതന്നെയാണ്,” മില്ലര്‍ കൂട്ടിച്ചേര്‍ത്തു. ഉച്ചകോടി ആരംഭിക്കുന്നതിന് മുമ്പ് വരെ റഷ്യ-യുക്രൈയ്ന് സംഘര്‍ഷത്തില്‍ റഷ്യയെ ആക്രമണകാരിയായ ചിത്രീകരിക്കുന്ന നിലപാടാണ് പാശ്ചാത്യ രാജ്യങ്ങള്‍ സ്വീകരിച്ചത്.
എന്നാല്‍ ഇന്ത്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജി-20 സമ്മേളനം രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കുള്ള വേദിയാക്കിലെന്ന് അംഗരാജ്യങ്ങള്‍ സമ്മതിക്കുകയായിരുന്നു. അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള വേദിയായി ജി-20 തുടരുന്നതാണ്. ”യുക്രൈയ്നിലെ യുദ്ധത്തിന്റെ സാഹചര്യത്തില്‍, യുഎന്നിലെ രക്ഷാസമിതിയിലും ജനറല്‍ അസംബ്ലിയിലും അംഗീകരിച്ച ദേശീയ നിലപാടും പ്രമേയങ്ങളും ആവര്‍ത്തിക്കുന്ന രീതിയിലാണ് പിന്തുടരുന്നത്.
എല്ലാ രാജ്യങ്ങളും യുഎന്‍ ചാര്‍ട്ടറിന്റെ തത്വങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്,” ജി-20 സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയായിരുന്നു ജി-20 സമ്മേളനത്തിന്റെ പ്രധാന വേദി. വിവിധ മേഖലകളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ വ്യക്തമാക്കുന്ന ഒരു പ്രദര്‍ശനവേദിയും ജി20 സമ്മേളനത്തോട് അനുബന്ധിച്ച് ഒരുക്കിയിരുന്നു.
സമ്മേളനത്തിന് എത്തിയ ലോകനേതാക്കള്‍ക്കും അവരെ അനുഗമിക്കുന്ന പ്രിതിനിധികള്‍ക്കും മറ്റും ഈ പ്രദര്‍ശന വേദി സന്ദര്‍ശിക്കുന്നതിനുള്ള സൗകര്യമുണ്ടായിരുന്നു. സാങ്കേതികവിദ്യയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ വിശദമാക്കുന്ന ഒരു പവലിയനും ഈ പ്രദര്‍ശനശാലയില്‍ ഉണ്ടായിരുന്നു. ആധാര്‍, യുപിഐ എന്നിവയ്ക്ക് പുറമെ ഏറ്റവും പുതിയ നേട്ടമായ ഗീത (GITA) ആപ്ലിക്കേഷനും ഇവിടെ അവതരിപ്പിച്ചിരുന്നു.
2014 മുതല്‍ ഡിജിറ്റല്‍ മേഖലയില്‍ ഇന്ത്യ (ഡിജിറ്റല്‍ ഇന്ത്യ) കൈവരിച്ച പ്രധാന നേട്ടങ്ങള്‍ ഏതൊക്കെയെന്ന് മനസ്സിലാക്കുന്ന വലിയ പ്രദര്‍ശന വേദിയും ഇവിടെ ഒരുക്കിയിരുന്നു. ഇത് കൂടാതെ, ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന്റെ (ഡിപിഐ) പ്രധാനപ്പെട്ട നിയമങ്ങളും ഡിജിറ്റല്‍ ട്രീ എക്സിബിറ്റിലെ സാങ്കേതികവിദ്യാ മുന്നേറ്റങ്ങളും അനുഭവിച്ചറിയുന്നതിനുള്ള അവസരവും ഇവിടെ ഒരുക്കിയിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.