തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്നതിൽ വിശദീകരണവുമായി നടൻ ഭീമൻ രഘു. മുഖ്യമന്ത്രിയെ സോപ്പിടാൻ അല്ല എഴുന്നേറ്റു നിന്നതെന്ന് ഭീമൻ രഘു പറയുന്നു.
മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ എഴുന്നേറ്റു. പിന്നെ ഇരിക്കാൻ തോന്നിയില്ല. പുറകിലിരുന്ന ആളുകളോട് ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നു പറഞ്ഞു. പിന്നെ നിന്നു. ഏതെങ്കിലും ഭരണ സംവിധാനത്തിന്റെ ഭാഗമാക്കിയാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്നും ഭീമൻ രഘു പറഞ്ഞു.
ബിജെപിയിൽ നിന്ന് സിപിഎമ്മിലേക്ക് വന്നതു വഴി നല്ലത് മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്ന് പറഞ്ഞ ഭീമൻ രഘു, അലൻസിയർ കാട്ടിയത് അദ്ദേഹത്തിന്റെ സംസ്കാരമാണെന്നും സ്ത്രീ രൂപത്തിലെ പ്രതിമ കിട്ടിയാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്നും പറഞ്ഞു.
പുരസ്കാരദാന ചടങ്ങിൽ മുഖ്യമന്ത്രി സംസാരിച്ച 15 മിനുട്ട് ഒറ്റ നിൽപ്പിൽ കൈകെട്ടി നിൽക്കുന്ന ഭീമൻ രഘുവിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. നില്‍പ്പിന്‍റെ കാരണം ചോദിച്ചപ്പോൾ മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് എഴുന്നേറ്റ് നിന്നതെന്നായിരുന്നു ഭീമന്‍ രഘുവിന്റെ മറുപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.