ആറ്റിങ്ങൽ:ആറ്റിങ്ങലിൽ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി. കുഞ്ഞ് മരിച്ചു. അമ്മ ആശുപത്രിയിൽ ചികിത്സയിൽ.
ആറ്റിങ്ങൽ മാമം കുന്നുംപുറത്ത് വാടകയ്ക്ക് താമസിക്കുന്ന രാജേഷിന്റെ ഭാര്യ രമ്യ(30)യാണ് മൂന്ന് വയസ്സുള്ള കുഞ്ഞ് അഭിദേവിനെയും കൊണ്ട് കിണറ്റിൽ ചാടിയത്. ഇന്ന് രാവിലെ 9 അര മണിയോടെയാണ് സംഭവം.
ആറ്റിങ്ങൽ ഫയർ ഫോഴ്സ് സംഘമെത്തി കുഞ്ഞിനെയും അമ്മയെയും പുറത്തെടുത്ത് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെട്ടു. അമ്മ രമ്യ ചികിത്സയിലാണ്. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.