കൊച്ചി:ഹൗസ് സര്‍ജൻസി സമയത്ത് സീനിയര്‍ ഡോക്ടറില്‍ നിന്ന് നേരിട്ട പീഡനത്തില്‍ പരാതിയുമായി വനിതാ ഡോക്ടര്‍. എറണാകുളം ജനറല്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ക്കെതിരേയാണ് വനിതാ ഡോക്ടര്‍ പരാതി നല്‍കിയത്.
2019-ല്‍ ഹൗസ് സര്‍ജൻസി ചെയ്തിരുന്ന സമയത്ത് മുതിര്‍ന്ന ഡോക്ടര്‍ ബലമായി മുഖത്ത് ചുംബിച്ചുവെന്നാണ് പരാതി. വനിതാ ഡോക്ടര്‍ സംഭവത്തെക്കുറിച്ച് ഫെയ്സ്ബുക്കില്‍ കുറിക്കുകയും ചെയ്തു.നിലവില്‍ വനിതാ ഡോക്ടര്‍ നാട്ടിലില്ല. ഇ- മെയില്‍ മുഖേനയാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയിരിക്കുന്നത്. പരാതി ലഭിച്ച സാഹചര്യത്തില്‍ പരിശോധിച്ച ശേഷം പോലീസിന് കൈമാറും എന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കുന്നു.
ഈ സംഭവത്തിന് പിന്നാലെ സഹപ്രവര്‍ത്തകരോട് വിഷയം പറഞ്ഞിരുന്നു. എന്നാല്‍ അന്ന് പരാതിയൊന്നും നല്‍കിയിരുന്നില്ല. ഇപ്പോഴാണ് ഇതുസംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി വനിതാ ഡോക്ടര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.